ബംഗളൂരു: കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് കർണാടകയിലെ മുസ്ലീം സംഘടന. കർണാടക സുന്നി ഉലമ ബോർഡ് അംഗങ്ങളാണ് കർണാടക കോൺഗ്രസ് തങ്ങളെ വഞ്ചിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപിച്ച 166 സ്ഥാനാർത്ഥികളുടെ പട്ടികയിൽ ആകെ 11 പേർ മാത്രമാണ് തങ്ങളുടെ സമുദായത്തിലെ സ്ഥാനാർത്ഥികളെന്ന് സംഘടന കുറ്റപ്പെടുത്തുന്നു.
തങ്ങൾക്ക് ടിക്കറ്റ് നൽകണമെന്നും അല്ലാത്ത പക്ഷം മുസ്ലീം വോട്ടുകൾ പാർട്ടിക്ക് നഷ്ടമാകുമെന്നും അവർ മുന്നറിയിപ്പ് നൽകി. തങ്ങൾക്ക് മതിയായ പ്രാതിനിധ്യം നൽകാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്നും മുസ്ലീം നേതാക്കൾ കുറ്റപ്പെടുത്തുന്നു.
തിരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് മുസ്ലീം നേതാക്കൾക്ക് വാഗ്ദാനങ്ങൾ നൽകുന്നുണ്ടെങ്കിലും അത് പാലിക്കുന്നതിൽ പരാജയപ്പെടുന്നു. മുസ്ലീം സ്ഥാനാർത്ഥികൾക്ക് 25-30 ടിക്കറ്റെങ്കിലും കോൺഗ്രസ് നൽകണം പാർട്ടി ഒരു മുസ്ലീം സ്ഥാനാർത്ഥിയെ ഉപമുഖ്യമന്ത്രി ആക്കണമെന്നും കർണാടക സുന്നി ഉലമ ബോർഡ് അംഗം മുഹമ്മദ് ഖാരി സുൽഫിക്കർ പറഞ്ഞു.
മുസ്ലീം സ്ഥാനാർത്ഥികൾക്ക് പാർട്ടി ടിക്കറ്റ് നൽകിയില്ലെങ്കിൽ കോൺഗ്രസ് പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി
Discussion about this post