തൃശൂർ: വിഷുനാളിൽ കൈനീട്ടവുമായി നടനും മുൻ എംപിയുമായ സുരേഷ് ഗോപിയെത്തും. ഏപ്രിൽ 12 ന് ബുധനാഴ്ച നാട്ടിക ബീച്ചിൽ നടക്കുന്ന പരിപാടിയിൽ അദ്ദേഹം വിഷുകൈനീട്ടവും വിഷുകോടിയും വിതരണം ചെയ്യും.
മത്സ്യത്തൊഴിലാളികൾക്കാണ് വിഷുകൈനീട്ടം സമ്മാനിക്കുക. ബിജെപി മധ്യമേഖലാ പ്രസിഡൻറ് എൻ ഹരിയാണ് വിവരം തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചത്. ബിജെപി തൃശൂർ ജില്ലയുടെ ഔദ്യോഗിക പേജിലും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
വിഷുകൈനീട്ടവും വിഷുക്കോടിയുമായി
തൃശൂർക്കാരുടെ സ്വന്തം സുരേഷ് ഗോപി വീണ്ടും……
കൂടാതെ വാടാനപ്പള്ളി ഗണേശമംഗലത്തെ ഗണേശ ക്ഷേത്രത്തിലെ പരിപാടിയിലും സുരേഷ് ഗോപി പങ്കെടുക്കും. 101 അമ്മമാർക്ക് സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകും. ഏപ്രിൽ 13 നാണ് പരിപാടി. ഗണേശമംഗലം ശ്രീഗണപതി ക്ഷേത്രത്തിൻറെ പുനർനിർമ്മാണത്തോട് അനുബന്ധിച്ച് ചെമ്പോലയും സമർപ്പിക്കുമെന്ന് ബിജെപി തൃശൂർ ജില്ലയുടെ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.
Discussion about this post