പറ്റ്‌ന: ബിഹാറിൽ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
രാവിലെ 5.35 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. അരാരിയ പ്രദേശത്ത് ആയിരുന്നു പ്രകമ്പനം അനുഭവപ്പെട്ടത്. അരാരിയയിൽ 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിക്കുന്നത്.
പ്രകമ്പനം സെക്കന്റുകൾ തുടർന്നു. പലരും വീടുകളിൽ തന്നെ ഉറങ്ങി കിടക്കുകയായിരുന്നു. പ്രകമ്പനം അനുഭവപ്പെട്ടതോടെ എല്ലാവരും പുറത്തേക്കിറങ്ങി തുറസ്സായ സ്ഥലത്ത് തടിച്ചു കൂടി. ഭൂചലനം അനുഭവപ്പെട്ട സ്ഥലത്ത് അധികൃതർ പരിശോധന നടത്തും.
രാവിലെ ഇതേസമയം തന്നെ പശ്ചിമ ബംഗാളിലെ സിലിഗുരിയിലും ഭൂചലനം അനുഭവപ്പെട്ടു. ഇവിടെയും ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. സിലിഗുരിയിൽ നിന്നും 140 കിലോ മീറ്റർ അകലെയായാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് വിവരം.
Discussion about this post