ന്യൂഡൽഹി: രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. പ്രതിദിന രോഗികളുടെ എണ്ണം വീണ്ടും പതിനായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,158 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലത്തേതിലും 30 ശതമാനം കൂടുതൽ കേസുകളാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 4.42 ശതമാനമാണ്. എട്ട് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന രോഗനിരക്കാണിത്. 5,31,035 പേരാണ് രോഗം ബാധിച്ച് മരിച്ചത്.
44,998 ആണ് രാജ്യത്തെ സജീവ കേസുകളുടെ എണ്ണം. അടുത്ത 10-12 ദിവസത്തേക്ക് കൂടി സമാനമായ രീതിയിൽ രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും അതിന് ശേഷം കുറയുമെന്നും വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ കേസുകളുടെ കുതിച്ചുചാട്ടം പുതിയ തരംഗമല്ലെന്നാണ് വിലയിരുത്തൽ. രോഗികളുടെ എണ്ണം വർദ്ധിക്കുമെന്നും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നുവരുടെ എണ്ണം കുറവായിരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഒമിക്രോണിന്റെ ഉപ വകഭേദമായ എക്‌സ്ബിബ1.16 ആണ് നിലവിൽ കേസുകളുടെ വർദ്ധനവിന് കാരണമാകുന്നത്. ഇവ പകരാനുള്ള സാദ്ധ്യതയും രോഗതീവ്രതയും കുറവായിരിക്കും. അതുകൊണ്ട് തന്നെ അപകടകാരിയായ വകഭേദമായല്ല ഇതിനെ കണക്കുകൂട്ടുന്നത്. അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ രാജ്യവ്യാപകമായി മോക്ഡ്രിൽ നടന്നിരുന്നു. രാജ്യത്തെമ്പാടുമുള്ള 36,592 പൊതു, സ്വകാര്യ ആശുപത്രികളാണ് മോക്ഡ്രില്ലിന്റെ ഭാഗമായത്. എല്ലാ ആശുപത്രികളിലും രോഗത്തെ പ്രതിരോധിക്കാൻ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അധികൃതർ പറയുന്നു.
Discussion about this post