Thursday, April 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ; തലസ്ഥാനത്ത് വെടിയൊച്ച; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ; പ്രശ്‌നങ്ങൾ അവസാനിക്കുന്നത് വരെ വീടുകളിൽ തുടരാൻ നിർദ്ദേശം

by Brave India Desk
Apr 15, 2023, 04:50 pm IST
in India, International
Share on FacebookTweetWhatsAppTelegram

ഖാർത്തൂം: ആഫ്രിക്കൻ രാജ്യമായ സുഡാനിൽ സൈന്യവും അർദ്ധസൈനിക വിഭാഗവും തമ്മിൽ സംഘർഷം ഉടലെടുത്ത പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യൻ എംബസി. അത്യാവശ്യ കാര്യങ്ങൾക്ക് അല്ലാതെ പുറത്തിറങ്ങരുതെന്നും വീടുകൾക്കുളളിൽ തന്നെ കഴിയണമെന്നുമാണ് നിർദ്ദേശം.

തലസ്ഥാനമായ ഖാർത്തൂമിലാണ് വെടിവെയ്പും സംഘർഷവും റിപ്പോർട്ട് ചെയ്തത്. നഗരത്തിലെ സൈനിക ആസ്ഥാനത്തോട് ചേർന്നാണ് വെടിയൊച്ചകൾ കേൾക്കുന്നതെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. വിമാനത്താവളത്തിന്റെയും പ്രസിഡന്റിന്റെ കൊട്ടാരത്തിന്റെയും നിയന്ത്രണം പിടിച്ചെടുത്തതായി അർദ്ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ ഇത് സ്ഥിരീകരിച്ചിട്ടില്ല.

Stories you may like

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ഖാർത്തൂമിന്റെ ദക്ഷിണമേഖലയിലെ ഒരു ക്യാമ്പിന് നേർക്ക് ആക്രമണം നടന്നതായും റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ് ആരോപിച്ചിരുന്നു. ആർഎസ്എഫ് ഭടൻമാർ സൈനിക ആസ്ഥാനത്തിന്റെ നിയന്ത്രണം പിടിക്കാൻ ശ്രമിച്ചതായി സൈന്യവും തിരിച്ചടിച്ചു.

2021 ഒക്ടോബറിലെ അട്ടിമറിയോടെ ഭരണം സൈനിക ജനറൽമാർ അടങ്ങിയ കൗൺസിലിന് കീഴിലായിരുന്നു. കൗൺസിലിലെ വൈസ് പ്രസിഡന്റിന്റെ നിയന്ത്രണത്തിലായിരുന്നു അർദ്ധസൈനിക വിഭാഗം. എന്നാൽ വീണ്ടും പൗരഭരണത്തിലേക്ക് മാറ്റാൻ നിർദ്ദേശം ഉയർന്നതാണ് നിലവിലെ പ്രശ്‌നങ്ങൾക്ക് കാരണം. ഇതേച്ചൊല്ലിയാണ് സൈന്യവും അർദ്ധസൈനിക വിഭാഗവുമായി കൊമ്പു കോർത്തത് എന്നാണ് വിവരം.

ഭരണമാറ്റത്തിന് പിന്നാലെ ആർദ്ധസൈനിക വിഭാഗത്തെ പ്രധാന സൈന്യവുമായി ലയിപ്പിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ ഇത് 10 വർഷത്തേക്ക് മരവിപ്പിക്കണമെന്നാണ് റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസിന്റെ ആവശ്യം. രണ്ട് വർഷത്തിനുളളിൽ നടപ്പാക്കണമെന്ന് സൈന്യവും. ഇതാണ് തർക്കത്തിലേക്ക് നീണ്ടത്. സമാധാനം പാലിക്കണമെന്നും അക്രമത്തിലേക്ക് നീങ്ങരുതെന്നും ഇരുവിഭാഗങ്ങളോടും വിവിധ ലോകരാജ്യങ്ങൾ അഭ്യർത്ഥിച്ചു തുടങ്ങിയിട്ടുണ്ട്.

Tags: indiaഇന്ത്യൻ എംബസിറാപ്പിഡ് സപ്പോർട്ട് ഫോഴ്‌സസ്RSFഖാർത്തൂംഅർദ്ധസൈനിക വിഭാഗം
Share12TweetSendShare

Latest stories from this section

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

Discussion about this post

Latest News

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

സ്വയംസേവകനിൽ നിന്നും തലസ്ഥാന നഗരിയുടെ തലവനിലേക്ക് ; ഡൽഹി കോർപ്പറേഷൻ മേയറായി തിരഞ്ഞെടുക്കപ്പെട്ട് പ്രവേശ്‍ വാഹി

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

വൈദ്യുതി സബ്‌സിഡിക്കായി 23,165 കോടി രൂപ അനുവദിച്ച് ബീഹാറിലെ പുതിയ ബിജെപി സർക്കാർ; റിസർവ് ബാങ്ക് വഴി നേരിട്ട് വൈദ്യുതി വിതരണ കമ്പനികൾക്ക് കൈമാറും

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ജെയ്‌ഷെ കമാൻഡർ മൗലാന സൽമാൻ അസ്ഹർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ ; അജ്ഞാത വാഹനം ഇടിച്ചതെന്ന് പോലീസ്

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

ബൗളിംഗ് ഓപ്പണർ, ബാറ്റിംഗ് ഓപ്പണർ; മുരളി വിജയ് കുറിച്ചത് ലോക ക്രിക്കറ്റിലെ തന്നെ അപൂർവ്വ റെക്കോർഡ്; അന്ന് നടന്നത് വിചിത്ര സംഭവം

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

പുതുച്ചേരിയിൽ എൻഡിഎ തുടരും ; 20 സീറ്റുകൾ വരെ നേടാൻ സാധ്യത

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

അസമിൽ ബിജെപിക്ക് ഏകപക്ഷീയ വിജയം പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ ; അസമിലും ബംഗാളിലും കോൺഗ്രസ് തകർന്നടിയും

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

ഇനി ഒരു കളി കൂടി തോറ്റാൽ പെട്ടി മടക്കാം; ഹിറ്റ്മാനും സംഘത്തിനും മുന്നറിയിപ്പുമായി സുനിൽ ഗാവസ്കർ; ചതിച്ചത് ആ മത്സരമെന്ന് ഇതിഹാസം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

കേരളത്തിൽ യുഡിഎഫിന് സാധ്യത പ്രഖ്യാപിച്ച് എക്സിറ്റ്പോൾ ഫലങ്ങൾ ; എൻഡിഎ 3 മുതൽ 7 സീറ്റുകൾ വരെ നേടാൻ സാധ്യതയെന്നും പ്രവചനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology