കൊല്ലം: നടൻ ഭരത് മുരളിയുടെ മാതാവ് അന്തരിച്ചു. കുടവട്ടൂർ ഹരി സദനത്തിൽ ദേവകി അമ്മയാണ് അന്തരിച്ചത്. 88 വയസ്സായിരുന്നു. സംസ്കാരം വീട്ടുവളപ്പിൽ നടക്കും.
ഏറെ നാളായി പ്രായാധിക്യത്തിന്റെ അവശതകൾ നേരിട്ടിരുന്നു. ഇതിനിടെ ശാരീരിക ബുദ്ധിമുട്ടുകൾ രൂക്ഷമാകുകയായിരുന്നു. ഇതേ തുടർന്നുള്ള ചികിത്സകൾക്കിടെയാണ് ദേവകി അമ്മയുടെ അന്ത്യം.
2009 ഓഗസ്റ്റ് ആറിനായിരുന്നു മുരളിയുടെ അകാല വിയോഗം. ഇതിന് 14 വർഷങ്ങൾക്ക് ശേഷമണ് അമ്മയും വിടവാങ്ങുന്നത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മുരളി അന്തരിച്ചത്. മുരളിയുടെ ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്തിയിരുന്ന വ്യക്തിത്വം ആയിരുന്നു ദേവകി അമ്മ. ഇക്കാര്യം അദ്ദേഹം പല വേദികളിലും വെളിപ്പെടുത്തിയിട്ടുണ്ട്.
Discussion about this post