കോഴിക്കോട് : കോഴിക്കോട് വെള്ളച്ചാട്ടത്തിൽ പെട്ട് അപകടം. രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിലാണ് സംഭവം.
മാങ്കാവിൽ നിന്നെത്തിയ 14 പേരടങ്ങുന്ന സംഘത്തിലെ 5 പേർ വെള്ളച്ചാട്ടത്തിന് സമീപം മുങ്ങിപ്പോകുകയായിരുന്നു. ബഹളം കേട്ട് എത്തിയ സെക്യൂരിറ്റി ജീവനക്കാർ ഇതിൽ മൂന്ന് പേരെ രക്ഷപ്പെടുത്തി. രണ്ട് പേരെ രക്ഷിക്കാനായില്ല. അശ്വന്ത് കൃഷ്ണ, അഭിനവ് എന്നിവരാണ് മരിച്ചത്. 8, 9 ക്ലാസിലെ വിദ്യാർത്ഥികളാണ് ഇവർ.
Discussion about this post