തിരുവനന്തപുരം: ബാര്‍ കോഴ വിഷയത്തില്‍ മുഖ്യമന്ത്രിയെയോ സര്‍ക്കാറിനെയോ താന്‍ വിമര്‍ശിച്ചിട്ടില്ലെന്ന് എ.ഡി.ജി.പി ജേക്കബ് തോമസ. ചീഫ് സെക്രട്ടറി ജിജി തോംസണ്‍ നല്‍കിയ നോട്ടീസിനുള്ള മറുപടിയിലാണ് ഡി.ജി.പി നിലപാടറിയിച്ചത്.
മറ്റ് പല ഉന്നത ഉദ്യോഗസ്ഥരും സര്‍ക്കാര്‍ നയങ്ങളെ പരസ്യമായി വിമര്‍ശിക്കുന്നുണ്ട്. എന്നാല്‍, താന്‍ സര്‍ക്കാറിനെ പ്രതികൂട്ടിലാക്കിയിട്ടില്ല. സത്യം ജയിക്കട്ടെ എന്ന് മാത്രമാണ് താന്‍ മാധ്യമങ്ങളോട് പറഞ്ഞതെന്നും മറുപടിയില്‍ ജേക്കബ് തോമസ് പറയുന്നു.
ബാര്‍ കോഴ കേസില്‍ വിജിലന്‍സിനെ വിമര്‍ശിച്ച് കോടതി വിധി പുറത്തു വന്നപ്പോള്‍ സത്യം ജയിക്കട്ടെ എന്നായിരുന്നു ജേക്കബ് തോമസ മാധ്യമങ്ങളോട് പ്രതികരിച്ചത്. ഈ പരാമര്‍ശം സര്‍ക്കാറിനെ പ്രതികൂട്ടിലാക്കിയെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ജേക്കബ് തോമസിനോട്
വിശദീകരണം ആവശ്യപ്പെട്ടത്.
Discussion about this post