Thursday, July 17, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ക്രിസ്ത്യാനിയായ ഒരുത്തന് അമ്പലങ്ങളെ കുറിച്ച് എഴുതാൻ എന്തവകാശമെന്നുള്ള മുൻവിധിയോടുകൂടി ഇതു വായിക്കരുത്; വൈറലായി കുറിപ്പ്

by Brave India Desk
Apr 17, 2023, 11:51 pm IST
in Kerala
Share on FacebookTweetWhatsAppTelegram

വയനാട്: പാപനാശത്തിനായി നിരവധി പേർ കാടും മലയും താണ്ടി എത്തുന്നയിടമാണ് തിരുനെല്ലി ക്ഷേത്രം. പാപനാശ അരുവിയും ശ്രീരാമന്റെ കാൽപ്പാദങ്ങളും കരിങ്കൽത്തൂണുകളും ഈ ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. മഹാവിഷ്ണുവിനായി സാക്ഷാൽ ബ്രഹ്‌മാവ് പണി കഴിപ്പിച്ച ക്ഷേത്രമാണിതെന്നാണ് വിശ്വാസം.

നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ക്ഷേത്രം നവീകരിക്കാനൊരുങ്ങുകയാണ്. ക്ഷേത്രത്തിലെ ഏറെ പഴക്കമുള്ള പഴമയുടെ സൗന്ദര്യം വിളിച്ചോതുന്ന കൽത്തൂണുകൾ പൊളിച്ചുമാറ്റി പണിയാൻ പോകുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ടെക്‌നോളജി ഇത്രയേറെ വളർന്ന ഈ കാലഘട്ടത്തിൽ കൽത്തൂണുകൾ നശിപ്പിക്കപ്പെടുന്നതിനെ പറ്റി വേവലാതിയോടെ കുറിപ്പ് പങ്കുവയ്ക്കുകയാണ് അഗസ്റ്റിൻ പുൽപ്പള്ളി എന്ന യുവാവ്.

Stories you may like

സ്‌കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിച്ചു; വിദ്യാർത്ഥി ഷോക്കേറ്റു മരിച്ചു

മലയാളിയുടെ ആരോഗ്യത്തിന്റെ രഹസ്യം: അത്താഴത്തിന് ഇനിയിത് ശീലമാക്കിയാൽ ഓണമെത്തുമ്പോഴേക്കും പത്തുവയസ് കുറഞ്ഞത് പോലെ

നിരുനെല്ലി ക്ഷേത്രത്തെ കുറിച്ച് ഗാഢമായി എഴുതിയ അഗസ്റ്റിന്റെ കുറിപ്പ് കൽത്തൂണുകൾ പൊളിച്ച് മാറ്റുന്നതിനെതിരെയുള്ള കാമ്പൈയിനായി പലരും ഉപയോഗിക്കുന്നുമുണ്ട്. ക്രിസ്ത്യാനിയായ ഒരുത്തന് അമ്പലങ്ങളെ കുറിച്ച് എഴുതാൻ എന്തവകാശമെന്നുള്ള മുൻവിധിയോടുകൂടി ഇതു വായിക്കരുതെന്ന മുഖവുരയോടെയാണ് കുറിപ്പ്. തിരുനെല്ലി ക്ഷേത്രത്തിന്റെ മനോഹാരിതയും ക്ഷേത്രത്തിലെ സുന്ദര അനുഭവങ്ങളിലൂടെയും കടന്നുപോകുന്ന കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്.

കുറിപ്പിന്റെ പൂർണ രൂപം

ക്രിസ്ത്യാനിയായ ഒരുത്തന് അമ്പലങ്ങളെ കുറിച്ച് എഴുതാൻ എന്തവകാശമെന്നുള്ള മുൻവിധിയോടുകൂടി ഇതു വായിക്കരുത്.
ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ അമ്പലങ്ങളിലൊന്നാണ് തിരുനെല്ലി അമ്പലം എന്നത് അമ്പലത്തിന്റെ ചരിത്രവും അവിടെ തിങ്ങി നിൽക്കുന്ന ആത്മീയതയുടെ ചൈതന്യവും
അനുഭവിച്ചവർക്കറിയാം.
തിരുനെല്ലിയിലെ പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ്. ഇവിടുത്തെ ഏറ്റവും മനോഹാരിതയെന്നത് മുപ്പത് കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന ഈക്ഷേത്രത്തിന് പരിസരങ്ങളിൽ എപ്പോഴും തണുപ്പിന്റെ സാമ്യം ഉണ്ടാകും.
കല്ലുപാകിയ നടകൾ കടന്നു വേണം മുകളിലെ ക്ഷേത്രത്തിലെത്താൻ. സർവ്വാഭരണ വിഭൂഷിതനായ മഹാവിഷ്ണു തിരുനെല്ലി കാഴ്ചയെ സൗവർണ്ണ ദീപ്തിയുള്ളതാക്കുന്നു.
ബ്രഹ്‌മാവാണ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിന് സമർപ്പിച്ചതെന്നു ഐതിഹ്യം പറയപ്പെടുന്നു. എന്നാൽ ഈ ക്ഷേത്രത്തിനു പിന്നിൽ വളരെ ദീപ്തമായ ഒരു ചരിത്രവുമുണ്ട്. കാസർകോട് ജില്ലയിലെ കുംബ്ല രാജവംശവുമായും കുറുമ്പ്രനാട് രാജവംശവുമായും വയനാട് രാജാക്കന്മാരും ഒക്കെ ആയി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്.
കാടുകളിൽ ചുറ്റപ്പെട്ടു കിടക്കുന്ന ഈ മഹാക്ഷേത്രത്തെക്കുറിച്ചും ഇതിന്റെ ചരിത്രത്തെക്കുറിച്ചും
പാപനാശിനി എന്ന അരുവിയിലേക്ക് ഒഴുകിവരുന്ന ജലാശയത്തെക്കുറിച്ചും എഴുതിയാലും എഴുതിയാലും തീരില്ല.
ഈ അമ്പലത്തിന്റെ ചരിത്രം പറയുന്നതിനപ്പുറം എനിക്കിന്നിവിടെ പങ്കുവെക്കാനുള്ളത് അമ്പലത്തിന്റെ നവീകരണവുമായി ബന്ധപ്പെട്ട ചില കാര്യങ്ങളാണ്.
ഈ നാട്ടിൽ ജീവിക്കുന്ന ജനങ്ങളുടെ മനസ്സിനും ശരീരത്തിനും പരസ്പരമുള്ള സൗഹൃദങ്ങൾക്കും കാരണമായ എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിൽക്കണമെന്ന് ആഗ്രഹമുള്ള ഒരാളായതുകൊണ്ട് മാത്രമാണ് ഇതെല്ലാം പങ്കുവെക്കുന്നത്.
മനസ്സ് വല്ലാതെ തളരുമ്പോൾ ഞാൻ ഇടയ്ക്ക് പോകുന്ന ഒരു സ്ഥലമാണ് തിരുനെല്ലി അമ്പലവും അതിനു പരിസരങ്ങളും, ഈ കഴിഞ്ഞ ദിവസം പ്രിയപ്പെട്ട ദേവൻജിക്കൊപ്പം വീണ്ടും ഒരു വട്ടം കൂടി പെരുമാളെ കാണാൻ അവസരം കിട്ടി, പടി ചവിട്ടി മുകളിൽ എത്തിയപ്പോൾ അമ്പലത്തിന്റെ നവീകരണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട പല പ്രവർത്തികളും അവിടെ നടന്നുകൊണ്ടിരിക്കുന്നത് കണ്ടു. പല സ്ഥലത്തും പല കൽ തൂണുകളും നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയിട്ടിരിക്കുന്നത് കണ്ടിരുന്നു. മനസ്സിൽ ഒത്തിരി വിഷമമായി, ഈ വേദന പങ്കുവെക്കുന്നതിന് മുമ്പ് തന്നെ പ്രിയപ്പെട്ട ദേവൻ ജി അവിടെയുള്ള ഒരു പൂജാരിയോട് ചോദിച്ചറിഞ്ഞു ‘ഈ കൽമണ്ഡപങ്ങളും പൊളിച്ചു മാറ്റുമോ?’ പുള്ളി പറഞ്ഞ മറുപടി വീണ്ടും വേദനിപ്പിച്ചു. ‘ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് അവയെല്ലാം പൊളിച്ചുമാറ്റി പുതിയവ പണിയും ‘
ആ അമ്പലത്തിലെ കൽത്തൂണുകളിൽ തൊട്ട് പെരുമാളെ കാണാൻ പോയവർക്ക്, കൽത്തുണുകൾ ഓർമ്മയാകാൻ പോകുന്നു വെന്നത് സഹിക്കുന്നതിനുമപ്പുറമാണ്.
നമ്മുടെ ടെക്‌നോളജി ഒത്തിരി വളർന്നു, എത്രയൊക്കെ സാധ്യതകളുണ്ട് പഴമയെ നിലനിർത്തി അതുപോലെ സംരക്ഷിച്ച് പോരാൻ,ഇവയൊക്കെ സംരക്ഷിക്കാൻ എന്തുകൊണ്ട് പുത്തൻ മാർഗങ്ങൾ സ്വീകരിക്കാതെ സർവ്വതും പൊളിച്ചുമാറ്റി എന്തിന് നമ്മൾ പുതുമയിലേക്ക് പോകുന്നു. പഴയതും പുതിയതും തമ്മിലുള്ള ഒരു ഏറ്റുമുട്ടലായി ഇതിനെ കാണരുത്. ഇത് ഒരു മനോവേദനയിൽ നിന്നുമുണ്ടായ തോന്നലുകളാണ്. വേണമെങ്കിൽ പെരുമാൾ എഴുതിച്ചതായിരിക്കാമെന്നും കരുതാം.
പഴമയുടെ സ്മൃതിയുണർത്തുന്ന ഈയമ്പലങ്ങളെ സംരക്ഷിച്ചു നിലനിർത്താൻ അധികൃതർ മുന്നോട്ടു വരണമെന്ന് അപേക്ഷിക്കുന്നു.പഴമയുടെ തനിമയോടെ അമ്പലത്തിന്റെ നവീകരണം നടത്താൻ കഴിയുമെന്നുള്ള അതിയായ ആഗ്രഹത്തിൽ നിർത്തുന്നു.
സ്‌നേഹത്തോടെ
അഗസ്റ്റിൻ പുൽപ്പള്ളി

Tags: PULPPALLYThirunelliN Temple wayanad.
Share1TweetSendShare

Latest stories from this section

കർക്കിടകമെത്തി കൂടെ കലിതുള്ളി മഴയും,കാലാവസ്ഥ മുന്നറിയിപ്പിൽ മാറ്റം,റെഡ് അലർട്ട്

ഓണം,ക്രിസ്മസ് അവധി കുറയ്ക്ക്..മദ്ധ്യവേനലവധിയിൽ ക്ലാസുകൾ; വെറൈറ്റി നിർദ്ദേശങ്ങളുമായി സമസ്ത

വയനാട്ടിൽ കൂട്ടബലാത്സംഗം; 16 കാരിയെ മദ്യം നൽകി പീഡിപ്പിച്ചു: രണ്ട് പേർ അറസ്റ്റിൽ

രണ്ട് ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത,ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Discussion about this post

Latest News

ഒന്നുകിൽ മുസ്ലീമാവുക,അല്ലെങ്കിൽ ബലാത്സംഗക്കേസിലെ പ്രതിയാവുക:ഭാര്യയ്‌ക്കെതിരെ യുവാവ് രംഗത്ത്

വെസ്റ്റ് ഇൻഡീസിന്റെ അതിദയനീയ പ്രകടനം, ഇന്ത്യൻ പ്രീമിയർ ലീഗിനെ കുറ്റപ്പെടുത്തി ബ്രയാൻ ലാറ; ഒപ്പം കൂടി ഇതിഹാസവും

ഭാരതപുത്രന്മാരോട് തോൽക്കാൻ വീണ്ടും കാൾസന്റെ കരിയർ ബാക്കി; പ്രഗ്നാനന്ദയ്ക്ക് ജയം; ഒരിക്കൽ പരിഹസിച്ചതിന്റെ ഫലമെന്ന് സോഷ്യൽമീഡിയ

മുരളീധരനെക്കാൾ മികച്ചതായിട്ട് ഒരൊറ്റ താരമേ ഉള്ളു, അത് അവനാണ്; തുറന്നടിച്ച് ബ്രയാൻ ലാറ

പാകിസ്താന് വേണ്ടി ചാരവൃത്തി; കശ്മീരിൽ സൈനികൻ അറസ്റ്റിൽ

അമേരിക്കയെയും അവരുടെ പട്ടിയായ ഇസ്രയേലിനെയും നേരിടാൻ ഞങ്ങൾ തയ്യാർ; പൊട്ടിത്തെറിച്ച് ആയത്തുള്ള അലി ഖമേനി

ഗില്ലിനെ കാണുമ്പോൾ ഇംഗ്ലണ്ടിന് ആ താരത്തിന്റെ വൈബ് അടിക്കുന്നു, അതാണ് മൂന്നാം ടെസ്റ്റിൽ വാശി കൂടാൻ അതാണ് കാരണം: മോയിൻ അലി

മൾട്ടിപ്ലക്‌സ് ഉൾപ്പെടെ എല്ലാ തിയേറ്ററുകളിലും ടിക്കറ്റ് നിരക്ക് 200 രൂപ; പരിധി നിശ്ചയിച്ച് സർക്കാർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies