കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവ് മുകുൾ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകൻ. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ വിമാനത്തില്‍ ഡൽഹിയിലേക്ക് പുറപ്പെട്ട പിതാവിനേക്കുറിച്ച് വിവരമില്ലെന്നാണ് മകന്റെ പരാതി. ജി ഇ 898 വിമാനത്തിലാണ് മുകുള്‍ റോയി ഡൽഹിയിലേക്ക് പോയത്.
എന്നാൽ, മകനുമായി വഴക്കിട്ട ശേഷമാണ് മുകുൾ റോയിയെ കാണാതായതെന്ന് വ്യക്തമാക്കി ചില ബന്ധുക്കൾ രംഗത്ത് വന്നു. എയര്‍പോര്‍ട്ട് പൊലീസില്‍ മുകുള്‍ റോയിയെ കാണാതായത് സംബന്ധിച്ച പരാതിപ്പെട്ടതായാണ് മകന് അവകാശപ്പെടുന്നത്. അതേസമയം, ഔദ്യോഗികമായി ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
തൃണമൂൽ കോൺഗ്രസിലെ കുടുംബവാഴ്ചയിൽ പ്രതിഷേധിച്ച് 2017ൽ ബിജെപിയിൽ ചേർന്ന നേതാവാണ് മുകുൾ റോയ്. 2021ല്‍ ബിജെപിയുടെ ദേശീയ ഉപാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മുകുൾ റോയ്, നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം തൃണമൂലിലേക്ക് തിരികെ പോയിരുന്നു.
തൃണമൂൽ കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാൾ കൂടിയായ മുകുൾ റോയ് ഭാര്യയുടെ മരണത്തെ തുടർന്ന് കഴിഞ്ഞ ഒന്നര വർഷമായി സജീവ രാഷ്ട്രീയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. മുൻ റെയിൽവേ മന്ത്രിയായിരുന്നു അദ്ദേഹം.
Discussion about this post