തിരുവനന്തപുരം : വന്ദേ ഭാരത് എക്സ്പ്രസ് വൈകിയതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്ഥന് സസ്പെൻഷൻ. റെയിൽവേ കൺട്രോളർ കുമാറിനെതിരെയാണ് നടപടിയെടുത്തത്. എന്നാൽ തൊഴിലാളി യൂണിയൻ ഇടപെട്ടതോടെ സസ്പെൻഷൻ പിൻവലിച്ചു.
കഴിഞ്ഞ ദിവസം പിറവത്ത്, വേണാട് എക്സ്പ്രസിന് ആദ്യ സിഗ്നല്‍ നല്കിയതിനാല് ട്രയല്‍ റണ്ണിനിടെ വന്ദേഭാരത് എക്സ്പ്രസ് രണ്ട് മിനിറ്റ് വൈകിയിരുന്നു. പിറവം സ്റ്റേഷനിൽ വേണാട് എക്സ്പ്രസ് വന്നതും വന്ദേഭാരതിന്റെ ട്രയല്‍ റണ്ണും ഒരേ സമയത്താണ് നടന്നത്. വേണാട് എക്സ്പ്രസിന് കടന്നുപോകാൻ സിഗ്നൽ നൽകിയതോടെയാണ് വൈകിയത്. ഇതേ തുടർന്നായിരുന്നു നടപടി.
Discussion about this post