ലക്‌നൗ: കൊല്ലപ്പെട്ട ഗുണ്ടാനേതാവും കൊടും ക്രിമിനലുമായ അതിഖ് അഹമ്മദിനെയും രാജ്യം ഭാരത രത്‌ന നൽകി ആദരിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാവ്. പ്രയാഗ്രാജിലെ മുൻസിപ്പൽ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രജ്ജു ഭയ്യ എന്ന രാജ്കുമാർ സിംഗ് ആണ് വിചിത്ര ആവശ്യവുമായി രംഗത്തെത്തിയത്. അതിഖ് അഹമ്മദിന്റെ മൃതശരീരം ദേശീയ പതാകയിൽ പൊതിയേണ്ടതായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. അതിഖ് അഹമ്മദിന്റെ ശവകൂരിടര്രിൽ എത്തി ദേശീയപതാക സ്ഥാപിച്ച ശേഷമാണ് കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം.
മുലായം സിംഗിന് പത്മഭൂഷൺ ലഭിച്ചെങ്കിൽ അതിഖ് അഹമ്മദിന് എന്തുകൊണ്ട് ഭാരത രത്‌ന നൽകികൂടാ എന്ന് കോൺഗ്രസ് നേതാവ് ചോദിച്ചു. അതിഖ് അഹമ്മദിനെ കൊലപ്പെടുത്തിയത് ഉത്തർപ്രദേശ് മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥാണെന്നും അതിനാൽ രാജി വയ്ക്കണമെന്നും രാജ്കുമാർ സിംഗ് ആവശ്യപ്പെട്ടു.
അതിഖ് അഹമ്മദ് ജി ഒരു ജനപ്രതിനിധിയായിരുന്നു, രക്തസാക്ഷിത്വം വരിച്ചതിനാൽ അദ്ദേഹത്തിന് ഒരു ഷഹീദ് രക്തസാക്ഷി എന്ന ബഹുമതി നൽകണം. സമാജ്വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന് പത്മവിഭൂഷൺ നൽകി ആദരിക്കമെങ്കിൽ എന്തുകൊണ്ട് ആതിഖ് അഹമ്മദിന് ഭാരതരത്നം നൽകിക്കൂടായെന്നായിരുന്നു കോൺഗ്രസ് നേതാവിന്റെ ചോദ്യം.
അതിഖ് അഹമ്മദിന് എന്തുകൊണ്ട് ഭാരതരത്ന ലഭിക്കുന്നില്ല, എന്തുകൊണ്ടാണ് അദ്ദേഹത്തിന് ദേശീയ ബഹുമതി നൽകാത്തത്, എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശവകുടീരത്തിൽ ദേശീയ പതാക ഉയർത്താത്തതെന്ന് രാജ്കുമാർ സിംഗ് ചോദിച്ചു. പരാമർശം വിവാദമായതോടെ രാജ്കുമാറിനെ ആറ് വർഷത്തേക്ക് കോൺഗ്രസ് സസ്‌പെൻഡ് ചെയ്തതായാണ് വിവരം. ഇത്തരം പ്രസ്താവനകൾക്ക് കോൺഗ്രസ് എതിരാണെന്ന് പ്രയാഗ് രാജ് കോൺഗ്രസ് അദ്ധ്യക്ഷൻ പ്രദീപ് കുമാർ മിശ്ര പറഞ്ഞു.
Discussion about this post