കോഴിക്കോട് : മയക്കുമരുന്ന് കടത്തുകാരനെ പോലീസ് കമ്മീഷണർ ഓഫീസിൽ നിന്ന് എക്സൈസ് പിടികൂടി. കണ്ണൂര്‍ മുഴുപ്പിലങ്ങാട് സ്വദേശി ഒമര്‍ സുന്‍ഹര്‍ ആണ് അറസ്റ്റിലായത്. 15-ാം ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
ബിനാലെയ്ക്ക് ക്ഷണിക്കാനെന്ന വ്യാജേനയാണ് ഇയാള്‍ കമ്മീഷണര്‍ ഓഫീസിലെത്തിയത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇയാളുടെ കാര്‍ ഉദ്യോഗസ്ഥർ പിന്തുടരുകയായിരുന്നു. എക്‌സൈസ് പിന്തുടരുന്നത് മനസിലാക്കിയ ഒമര്‍, വാഹനം കമ്മീഷണര്‍ ഓഫീസിലേക്ക് കയറ്റി.
ബിനാലെയ്ക്ക് ക്ഷണിക്കാനെത്തിയതാണെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്. എന്നാൽ സംശയം തോന്നിയ എക്സൈസ് സംഘം പോലീസിനെ വിവരം അറിയിച്ചു. തുടർന്നാണ് ഇയാളെ പിടികൂടിയത്.
Discussion about this post