ഗുരുഗ്രാം: അമ്മയെ ലൈംഗികമായി പീഡിപ്പിച്ച മകന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. പ്രതിക്ക് ഇരുപതിനായിരം രൂപയും ശിക്ഷയായി വിധിച്ചിട്ടുണ്ട്. പ്രതിക്കെതിരെ കടുത്ത വിമർശനം ഉയർത്തിക്കൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. മകന്റെ ക്രൂരപ്രവർത്തിയിൽ മനം നൊന്ത് അമ്മ ആത്മഹത്യ ചെയ്യുകയും ചെയ്തു. മറ്റൊരു മാർഗവുമില്ലാതെയാണ് അമ്മ ആത്മഹത്യ ചെയ്തതെന്നും കോടതി ആരോപിച്ചു.
2020 നവംബർ 16നാണ് കേസിനാസ്പദമായ സംഭവം. ഹരിയാനയിലെ പട്ടൗഡിയിലാണ് സ്ത്രീയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ രണ്ടാം ഭർത്താവിന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ഇയാൾ പരാതി നൽകിയത്. കൊല്ലപ്പെട്ട സ്ത്രീയുടെ ആദ്യ ഭർത്താവിലുള്ള മകനാണ് കുറ്റാരോപിതനായ യുവാവ്. ഇയാൾ ലഹരിക്ക് അടിമയാണെന്നും, വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നും ഇയാൾ ആരോപിച്ചിരുന്നു.
തുടർന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ലൈംഗിക പീഡനത്തിന് ഈ സ്ത്രീ ഇരയായിട്ടുണ്ട് എന്നതിന് തെളിവ് ലഭിച്ചത്. ഇവരുടെ മൂത്ത മകനാണ് ഇവരെ പീഡിപ്പിച്ചത്. ഇയാൾക്കെതിരെ നിരവധി തെളിവുകളും സാക്ഷിമൊഴികളും പോലീസ് ശേഖരിക്കുകയും ചെയ്തു. 18 പേരാണ് ഇയാൾക്കെതിരെ മൊഴി നൽകിയത്.
Discussion about this post