ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,591 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം 20 ശതമാനം അധികമാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 65,000 ആയി ഉയർന്നിട്ടുണ്ട്.
10,827 പേർ രോഗമുക്തി നേടി. 98.68 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇന്നലെ മാത്രം 2,30,419 പേരിലാണ് രോഗപരിശോധന നടത്തിയത്. 29 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,31,230 ആയി ഉയർന്നിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 1.19 ശതമാനമാണ് മരണനിരക്ക്. ഇന്നലെ മാത്രം 574 പേരാണ് കൊറോണയ്ക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചത്.
Discussion about this post