ലഖ്നൗ: കൊടുംകുറ്റവാളി അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫ് അഹമ്മദിന്റെയും കൊലപാതക ദൃശ്യം പുനരാവിഷ്കരിച്ച് പ്രത്യേക അന്വേഷണ സംഘം. അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
#WATCH | Members of the Judicial Commission recreate the crime scene of the killing of gangster brothers Atiq Ahmad and Ashraf in UP's Prayagraj on April 15, as part of the ongoing investigation. pic.twitter.com/vVoaSWVaOZ
— ANI (@ANI) April 20, 2023
കൊല്ലപ്പെട്ട അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷറഫ് അഹമ്മദിന്റെയും വേഷം ധരിച്ച രണ്ടുപേരെ പോലീസ് അകമ്പടിയോടെ സംഭവസ്ഥലത്ത് കൂടി നടത്തിച്ചു. അവർക്കും ചുറ്റും മാദ്ധ്യമ പ്രവർത്തകരുടെ വേഷം ധരിച്ച ചിലരെയും പോലീസുകാരെയും നിർത്തി. പെട്ടെന്ന്, മാദ്ധ്യമ പ്രവർത്തകരുടെ വേഷത്തിൽ എത്തിയ രണ്ട് പേർ നിറയൊഴിക്കുന്നതായാണ് സംഭവം പുനരാവിഷ്കരിച്ച് ചിത്രീകരിച്ചത്.
ഏപ്രിൽ 15നായിരുന്നു അതീഖ് അഹമ്മദിനെയും സഹോദരൻ അഷറഫ് അഹമ്മദിനെയും മാദ്ധ്യമ പ്രവർത്തകരുടെ കൂട്ടത്തിൽ നിന്ന മൂന്നംഗ സംഘം വെടിവെച്ച് കൊലപ്പെടുത്തിയത്. സംഭവസ്ഥലത്ത് വെച്ച് തന്നെ പോലീസ് അക്രമികളെ പിടികൂടിയിരുന്നു. നിരവധി കേസുകളിൽ പ്രതികളാണ് പിടിയിലായ മൂന്നംഗ അക്രമി സംഘം. ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും കൊലപാതക സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 5 പോലീസുകാരെ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു.
Discussion about this post