തിരുവനന്തപുരം: വന്ദേഭാരതിന്റെ ഉദ്ഘാടനം ഗംഭീരമാക്കാനുള്ള നിർദ്ദേശവുമായി റെയിൽവേ. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ജീവനക്കാരെ വന്ദേഭാരതിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാനും നിർദ്ദേശമുണ്ട്. വന്ദേഭാരതിനുള്ളിലെ അനൗൺസ്‌മെന്റ് സന്ദേശങ്ങൾ മലയാളത്തിൽ റെക്കോർഡ് ചെയ്യാനായി ചെന്നൈ ഐസിഎഫിൽ നിന്ന് അയച്ച് കൊടുത്തിട്ടുണ്ട്. മെട്രോയുടെ മാതൃകയിൽ അടുത്ത സ്‌റ്റേഷൻ സംബന്ധിച്ച അറിയിപ്പുകൾ കോച്ചിനുള്ളിൽ ലഭിക്കും. 25ാം തിയതിയാണ് പ്രധാനമന്ത്രി വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്യുന്നത്. ആദ്യത്തെ യാത്രയിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരിക്കും പ്രവേശനം.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ വന്ദേഭാരത് സെൽഫി പോയിന്റുകളും സജ്ജീകരിക്കും. 26 മുതലുള്ള സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്ന് അധികം വൈകാതെ തന്നെ ഐആർസിടിസി വെബ്‌സൈറ്റുകളിൽ നിന്ന് ട്രെയിൻ സീറ്റ് ബുക്ക് ചെയ്യാം. ട്രെയിനുള്ളിൽ ഏറ്റവും മികച്ച ഭക്ഷണം വിതരണം ചെയ്യാനുള്ള ശ്രമങ്ങളും ഐആർസിടിസി ആരംഭിച്ചിട്ടുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് തന്നെ ഭക്ഷണം വേണോ വേണ്ടയോ എന്ന് തീരുമാനിക്കാം. ടിക്കറ്റ് നിരക്കിലും ഇത് അനുസരിച്ച് മാറ്റങ്ങൾ വരും.
Discussion about this post