കാഠ്മണ്ഡു: അതിര്‍ത്തിയിലെ അപ്രഖ്യാപിത ഉപരോധം നീക്കാന്‍ ഇന്ത്യയോട് പഞ്ചശീല തത്വങ്ങള്‍ ഓര്‍മ്മിപ്പിച്ച് നേപ്പാളിന്റെ ആവശ്യം. പുതിയ ഭരണഘടന സംബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രക്ഷോഭങ്ങള്‍ക്കിടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താന്‍ ഈ നടപടിയ്ക്കാകുമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ്മ ഒലി പ്രത്യാശ പ്രകടിപ്പിച്ചു.
എന്നാല്‍ ഉപരോധം രാജ്യം അടിച്ചേല്‍പ്പിച്ചതല്ലെന്ന് ഇന്ത്യ പറഞ്ഞു. മധേശികളുടെ പ്രക്ഷോഭത്തെ തുടര്‍ന്ന് ട്രക്ക് ഡ്രൈവര്‍മാര്‍ പരിഭ്രാന്തരാണെന്നും ഇന്ത്യ അറിയിച്ചു.
കഴിഞ്ഞമാസം സ്ഥാനമേറ്റശേഷം ആദ്യമായി പൗരന്മാരോട് സംസാരിക്കുകയായിരുന്നു ഒലി. അയല്‍രാജ്യങ്ങള്‍ നേപ്പാളിന്റെ പരമാധികാരവും സ്വാതന്ത്ര്യവും ബഹുമാനിക്കണം. പുരോഗമനം,ഉള്ളടക്കം എന്നീ കാര്യങ്ങളില്‍ പുതിയ ഭരണഘടന മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യുദ്ധകാലത്തേക്കാള്‍ വഷളായ അവസ്ഥയാണ് ഉപരോധത്തിലൂടെ സൃഷ്ടിക്കപ്പെട്ടത്. ഉപരോധം മൂലം ആശുപത്രികളില്‍ മരുന്ന് തീര്‍ന്നു. പാചകവാതകമില്ലാതെ അടുക്കളകള്‍ പൂട്ടേണ്ടിവന്നു, അദ്ദേഹം പറഞ്ഞു.
Discussion about this post