Friday, October 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വെരിഫിക്കേഷന് പണം; ട്വിറ്ററിൽ ബ്ലൂ ടിക്ക് നഷ്ടമായി പ്രമുഖ നേതാക്കളും താരങ്ങളും

by Brave India Desk
Apr 21, 2023, 10:40 am IST
in India
Share on Facebook
Tweet
WhatsApp
Telegram

ട്വിറ്റർ ബ്ലൂ ടിക്ക് സബ്‌സ്‌ക്രിപ്ഷൻ നിലവിൽ വന്നതോടെ പല പ്രമുഖരുടേയും ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക്ക് അപ്രത്യക്ഷമായി. ട്വിറ്റർ ബ്ലൂ സബ്‌സ്‌ക്രിപ്ഷൻ ഇല്ലാത്ത പ്രൊഫൈലുകളിൽ നിന്നും നീല നിറത്തിലുള്ള വെരിഫൈഡ് ബാഡ്ജ് ഏപ്രിൽ 20 മുതൽ നീക്കം ചെയ്യപ്പെടുമെന്ന് ട്വിറ്റർ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, പിണറായി വിജയൻ, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഷാരൂഖ് ഖാൻ, മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ പ്രമുഖരുടെ ട്വിറ്റർ ഹാൻഡിലിൽ നിന്ന് ബ്ലൂ ടിക് അപ്രത്യക്ഷമായി.

അമിതാഭ് ബച്ചൻ, വിരാട് കോലി, രോഹിത് ശർമ, ആലിയാ ഭട്ട്, പൃഥ്വിരാജ് എന്നിവരുടേയും ട്വിറ്റർ അക്കൗണ്ടുകളിൽ നിന്ന് ബ്ലൂ ടിക്ക് നഷ്ടമായിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിമാരായ ശിവരാജ് സിംഗ് ചൗഹാൻ, പെമ ഖണ്ഡു, ഹിമന്ദ ബിസ്വ സർമ, മണിക് സാഹ, ഭുപേഷ് ബഗേൽ എന്നിവരുടെ ബ്ലൂ ടിക്ക് നിലനിർത്തിയിട്ടുണ്ട്. പിഐബിയുടേയും പിഐബിയുടെ ഫാക്ട് ചെക്കിങ് വിഭാഗത്തിന്റേയും ഐഎസ്ആർഒയുടേയുമെല്ലാം ബ്ലൂ ടിക്ക് നഷ്ടമായിട്ടുണ്ട്.

Stories you may like

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ഇതുവരെ സൗജന്യമായി വെരിഫിക്കേഷൻ ലഭിച്ച എല്ലാ അക്കൗണ്ടുകളുടേയും വെരിഫിക്കേഷൻ ചെക്ക് മാർക്ക് ഏപ്രിൽ ഒന്ന് മുതൽ ട്വിറ്റർ നീക്കം ചെയ്യാൻ ആരംഭിച്ചിരുന്നു. എന്നാൽ ചില അക്കൗണ്ടുകളിൽ മാത്രമാണ് അന്ന് മാറ്റം നടപ്പിലാക്കിയത്. ഇലോൺ മസ്‌ക് ചുമതലയേൽക്കും മുമ്പ് ട്വിറ്റർ സൗജന്യമായി നൽകിയിരുന്ന വെരിഫിക്കേഷൻ ബാഡ്ജിനെയാണ് ലെഗസി വെരിഫിക്കേഷൻ എന്ന് വിളിക്കുന്നത്.

പ്രമുഖ വ്യക്തികളുടേയും സ്ഥാപനങ്ങളുടേയുമെല്ലാം അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ട്വിറ്റർ സൗജന്യമായി ഏർപ്പാടാക്കിയ സംവിധാനമായിരുന്നു ഇത്. മസ്‌ക് ചുമതലയേറ്റതിന് ശേഷം ട്വിറ്ററിലെ വെരിഫിക്കേഷൻ സബ്‌സ്‌ക്രിപ്ഷനെ അടിസ്ഥാനമാക്കി മാറ്റുകയായിരുന്നു. പ്രതിമാസം 8 യുഎസ് ഡോളറാണ് ട്വിറ്ററിലെ ബ്ലൂ ടിക്ക് വേരിഫിക്കേഷനായി നൽകേണ്ടത്. മൂന്ന് ലക്ഷത്തോളം ട്വിറ്റർ അക്കൗണ്ടുകൾക്കാണ് ബ്ലൂ ടിക്ക് ഉണ്ടായിരുന്നത്.

Tags: twitterElon Muskblue tik
Share1
Tweet
Send
Share

Latest stories from this section

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ബാങ്കുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി

ബാങ്കുകൾ സ്വന്തം ആവശ്യത്തിന് ഉപയോഗിച്ചത് കോൺഗ്രസാണെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ; രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടി

‘ഓപ്പറേഷൻ ഗുൽമാർഗ്’ പാകിസ്താന്റെ ലക്ഷ്യങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ നീക്കം; കശ്മീർ അതിർത്തിയിലെ നിർണ്ണായക ചരിത്രം

‘ഓപ്പറേഷൻ ഗുൽമാർഗ്’ പാകിസ്താന്റെ ലക്ഷ്യങ്ങൾ തകർത്തെറിഞ്ഞ ഇന്ത്യൻ സൈന്യത്തിന്റെ മിന്നൽ നീക്കം; കശ്മീർ അതിർത്തിയിലെ നിർണ്ണായക ചരിത്രം

Latest News

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

നരേന്ദ്രമോദിക്ക് വോട്ട് ചോരുന്നത് ഇങ്ങനെയാണ് ; ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ ചരിത്രവിജയം

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

തുടക്കത്തിൽ തന്നെ തകർന്നു; കിവീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് കനത്ത തോൽവി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

‘രാഹുൽ’, ‘ഗാന്ധി’ എന്നീ പേരുകളിലെ അവസാന അക്ഷരങ്ങളും ഒഴിവാക്കണമോ? കോൺഗ്രസിനെതിരെ ചോദ്യങ്ങളുമായി അസം മുഖ്യമന്ത്രി

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

ദാരിദ്ര്യ നിർമ്മാർജ്ജനത്തിൽ വൻ മുന്നേറ്റവുമായി ഇന്ത്യ; 49.6 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് മോചിതരായതായി ലോക ബാങ്ക്

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

അവസാന ശ്വാസം വരെ ജനസേവനം തുടരും; പ്രതിപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ലഭിച്ച സുവർണ്ണാവസരം മുതലാക്കാനാവാതെ സഞ്ജു സാംസൺ; കിവീസിനെതിരെ ഇന്ത്യക്ക് തകർച്ചയോടെ തുടക്കം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

ഓക്ക്‌ലൻഡിൽ അടി കൊണ്ട് മടുത്ത് ഇന്ത്യൻ ബോളർമാർ; അനഭിലഷണീയ റെക്കോർഡുമായി നിതീഷ് കുമാർ റെഡ്ഢി; ആരും ഹാർദിക്കിന് പകരമാകില്ല എന്നത് സത്യം

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

തൊടുപുഴയുടെ പശ്ചാത്തലത്തിൽ മോഹൻലാലിന്റെ പുതിയ കോമഡി ആക്ഷൻ ത്രില്ലർ; 2027 വിഷുവിന് ചിത്രം തിയേറ്ററുകളിലേക്ക്; സംവിധാനം അനൂപ് സത്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies