കൊച്ചി: പെരുമ്പാവൂരിലെ ഫാക്ടറികളിൽ സന്ദർശനം നടത്തി പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്. ഇതര സംസ്ഥാന തൊഴിലാളികളുടെ തൊഴിൽ സാഹചര്യങ്ങളും ജീവിത രീതിയും മനസ്സിലാക്കുന്നതിന് വേണ്ടിയായിരുന്നു സന്ദർശനം. ഇതരസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്ന തൊഴിലാളികളിൽ ഭൂരിഭാവും പശ്ചിമബംഗാളിൽ നിന്ന് ഉള്ളവരാണ്. ബീഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ധാരാളമായി കേരളത്തിലെത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് തൊഴിലാളികളുടെ ജീവിത സാഹചര്യം വ്യക്തമായി മനസിലാകുന്നതിന് വേണ്ടി ഗവർണറുടെ സന്ദർശനം.
ബംഗാളിൽ നിന്ന് കേരളത്തിലെത്തിയ തൊഴിലാളികൾക്ക് വേണ്ടി പ്രത്യേക കർമ്മപദ്ധതി തയ്യാറാക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ രാജ്ഭവൻ പോർട്ടൽ ആരംഭിക്കും. ഈ പോർട്ടൽ വഴി തൊഴിലാളികൾക്ക് പരാതികൾ അറിയിക്കാൻ സാഘിക്കും. കേരളത്തിൽ ജോലിക്കായി എത്തിയ ബംഗാളികളുടെ ഡാറ്റാബേസ് തയ്യാറാക്കും. ഇതിനായി ആലുവ യുസി കോളേജുമായി സഹകരിച്ച് പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post