തിരുവനന്തപുരം: നവജാതശിശുവിനെ മാതാപിതാക്കൾ വിറ്റ് കാശാക്കി. തിരുവനന്തപുരത്താണ് ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം തൈക്കാട് സർക്കാർ ആശുപത്രിയിൽ നിന്ന് ജനിച്ചയുടനെ കുഞ്ഞിനെ വിൽക്കുകയായിരുന്നു.
മൂന്ന് ലക്ഷം രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്. കുഞ്ഞിനെ വാങ്ങിയ ആളിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ 11 ദിവസം മാത്രം പ്രായമാണ് കുഞ്ഞിന് പ്രായം. മരമന സ്വദേഷിയാണ് കുഞ്ഞിനെ വാങ്ങിയത്.
കുട്ടിയുടെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. സംഭവം വനിതാ ശിശുക്ഷേമ വകുപ്പ് അന്വേഷിക്കുകയാണ്. കുഞ്ഞിനെ തൈക്കാട് സംരക്ഷണ കേന്ദ്രത്തിലാക്കി. സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് റിപ്പോർട്ട് തേടി.
Discussion about this post