തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തെത്തുടര്‍ന്ന് രാജിവെച്ച മുന്‍ ധനമന്ത്രി കെ എം മാണിക്കെതിരെ വീണ്ടും കോഴ ആരോപണം. ഫ്ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് മാണി അഞ്ചു കോടി രൂപ കോഴ വാങ്ങിയെന്ന് ബാറുടമ ബിജു രമേശ് പറഞ്ഞു.
സംസ്ഥാന ബജറ്റിന് മുമ്പാണ് മാണി പണം വാങ്ങിയതെന്നും ബിജു രമേശ് ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. പണം വാങ്ങിയതിന് തെളിവായി ശബ്ദരേഖയുടെ സിഡി തന്റെ കൈവശമുണ്ടെന്നും ബിജു രമേശ് അവകാശപ്പെട്ടു.
ബിജു രമേശ് ഉയര്‍ത്തിയ ബാര്‍ കോഴ ആരോപണവും, അന്വേഷണത്തെ തുടര്‍ന്നുണ്ടായ ഹൈക്കോടതി പരാമര്‍ശവുമാണ് കെ.എം.മാണിയുടെ രാജിയിലേക്ക് നയിച്ചത്. അതിനു തൊട്ടു പിന്നാലെയാണ് മാണിക്കെതിരെ വീണ്ടും ആരോപണവുമായി ബിജു രമേശ് രംഗത്തുവന്നിരിക്കുന്നത്.
Discussion about this post