കൊച്ചി: പ്രധാനമന്ത്രിയ്‌ക്കെതിരെ ഭീഷണിക്കത്ത് എഴുതിയാളെ അറസ്റ്റ് ചെയ്തു. കത്രിക്കടവ് സ്വദേശി സേവ്യറാണ് അറസ്റ്റിലായത്. വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ ജോണിയുടെ പേരിൽ കത്ത് എഴുതുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
ഇയാളുടെ കൈയ്യക്ഷരം ശാസ്ത്രീയമായി പരിശോധിച്ച ശേഷമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കത്തിന് പിന്നിൽ സേവ്യറാണെന്ന് ജോണി ഇന്നലെ തന്നെ ആരോപിച്ചിരുന്നു. തന്നോടുള്ള വിരോധം തീർക്കാൻ വേണ്ടി സേവ്യർ ചെയ്തതാകാം ഇതെന്നായിരുന്നു ജോണി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിലാണ് സേവ്യറാണ് പ്രതിയെന്ന് കണ്ടെത്തിയത്.
ജോസഫ് ജോണിന്റെ പേരിലുള്ള ഭീഷണിക്കത്ത് ബി ജെ പി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്കാണ് എത്തിയത്.കേരള സന്ദർശനത്തിനിടെ പ്രധാനമന്ത്രിയെ വധിക്കുമെന്ന ഭീഷണി മുഴക്കി ഒരാഴ്ച മുമ്പ് ഓഫീസിൽ കത്ത് ലഭിച്ചെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് അറിയിച്ചത്.











Discussion about this post