കെയ്റോ : ക്ലിയോപാട്ര രാജകുമാരിയുടെ കഥ പറയുന്ന ക്വീൻ ക്ലിയോപാട്ര എന്ന ഡോക്യുമെന്ററിക്കെതിരെ വിമർശനം ശക്തമാകുന്നു. ബ്രിട്ടീഷ് നടി അഡിലെ ജെയിംസിനെ കേന്ദ്ര കഥാപാത്രമാക്കി നെറ്റ്ഫ്ളിക്സ് പുറത്തിറക്കുന്ന ഡോക്യുമെന്ററിക്കെതിരെ ഈജിപ്ത്തിൽ നിന്നുള്ള അഭിഭാഷകനാണ് കേസുമായി മുന്നോട്ട് പോകുന്നത്. മെയ് 10 ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിനെതിരെയാണ് പരാതി.
അതിസുന്ദരിയായ ക്ലിയോപാട്ര രാജകുമാരിയെ ഡോക്യുമെന്ററിയിലൂടെ കറുത്തിരുണ്ട സ്ത്രീയായി ചിത്രീകരിച്ചുവെന്നാണ് അഭിഭാഷകനായ മഹമൂദ് അൽ-സെമേരിയുടെ ആരോപണം. അതിനാൽ ഡോക്യുമെന്ററിയുടെ സ്ട്രീമിംഗ് നിരോധിക്കണമെന്നും ഇയാൾ പരാതിപ്പെടുന്നു.
ഒടിടി പ്ലാറ്റ്ഫോം ഈജിപ്ഷ്യൻ ചരിത്രത്തെ വളച്ചൊടിച്ച് ആഫ്രോസെൻട്രിസിസത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ഈജിപ്ഷ്യൻ അഭിഭാഷകൻ പരാമർശിച്ചു. നെറ്റ്ഫ്ലിക്സ് പ്ലാറ്റ്ഫോം പ്രദർശിപ്പിക്കുന്ന ഭൂരിഭാഗം പരിപാടികളും അനിസ്ലാമികവും സാമൂഹിക മൂല്യങ്ങളോടും തത്വങ്ങളോട്, പ്രത്യേകിച്ച് ഈജിപ്ഷ്യൻ പാരമ്പര്യത്തോട്, പൊരുത്തപ്പെടാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള ഈജിപ്തുകാർക്കിടയിൽ, രാജ്യത്തിന്റെ ദേശീയവും സാംസ്കാരികവുമായ വ്യക്തിത്വം സംരക്ഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post