ചെന്നൈ: വനവാസി യുവതിയെ അതിക്രൂരമായി മർദ്ദിച്ച് ഡിഎംകെ വനിതാ നേതാവിന്റെ ഭർത്താവ്. കുറിച്ച് മാരിയമ്മൻ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ഡിഎംകെ വനിതാ വിഭാഗം നേതാവിന്റെ ഭർത്താവ് സ്വാമിനാഥൻ ആണ് വനവാസി യുവതിയെ അതിക്രൂരമായി മർദ്ദിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
22 കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മാരിയമ്മൻ ക്ഷേത്രത്തിന് സമീപം പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുകയായിരുന്നു പെൺകുട്ടിയും സംഘവും. ഇതിവിടെ അവിടേയ്ക്ക് എത്തിയ സ്വാമിനാഥൻ യുവതിയെ കള്ളി എന്ന് വിളിച്ച് മർദ്ദിക്കുകയായിരുന്നു. ഇത് കണ്ടതോടെ മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. കള്ളിയല്ലെന്നും പ്ലാസ്റ്റിക് പെറുക്കാൻ വന്നതാണെന്നും യുവതി പറഞ്ഞെങ്കിലും ഇയാൾ ചെവിക്കൊണ്ടില്ല. കാലിൽ കിടന്ന ചെരുപ്പ് ഊരി വീണ്ടും പെൺകുട്ടിയെ മർദ്ദിക്കുകയായിരുന്നു.
ആക്രമണത്തിൽ പെൺകുട്ടിയുടെ നടുവിനും മുഖത്തും പരിക്കേറ്റു. ബഹളം കേട്ട് അവിടേയ്ക്ക് ഓടിക്കൂടിയവരാണ് പെൺകുട്ടിയെ രക്ഷിച്ചത്. ഇതിനിടെ ആരോ ഇതിന്റെയെല്ലാം ചിത്രങ്ങൾ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഡിഎംകെ നേതാവിനെതിരെ പോലീസ് കേസ് എടുത്തത്. പട്ടികജാതി- പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയൽ നിയമ പ്രകാരമാണ് കേസ് എടുത്തത്.
ദൃശ്യങ്ങൾ ബിജെപി അദ്ധ്യക്ഷൻ അണ്ണാമലൈയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങൾ കണ്ട് താൻ നടുങ്ങിപ്പോയെന്ന് അണ്ണാമലൈ പറഞ്ഞു. വനവാസി സമൂഹത്തെ ഡിഎംകെ നേതാക്കൾ ക്രൂരമായി ആക്രമിക്കുകയാണ്. സംഭവത്തിൽ പ്രതിയ്‌ക്കെതിരെ കർശന നടപടി വേണമെന്നും അണ്ണാമലൈ ആവശ്യപ്പെട്ടു.
தஞ்சாவூர் மாவட்டம் குறிச்சி பகுதியில், திமுக ஒன்றிய மகளிரணி அமைப்பாளர் திருமதி தீபலட்சுமி அவர்களின் கணவர் சுவாமிநாதன் என்பவர், பழங்குடியின சகோதரி ஒருவரை காலணியால் அடிக்கும் காணொளிச் செய்தியைக் கண்டு மிகுந்த அதிர்ச்சியடைந்தேன். (1/3) pic.twitter.com/SBDiOuEfeF
— K.Annamalai (மோடியின் குடும்பம்) (@annamalai_k) April 24, 2023









