രാഷ്ട്രീയത്തിന് അതീതമായി വിവിധ രംഗങ്ങളിലെ യുവാക്കൾക്കായി സംഘടിപ്പിച്ച ‘യുവം 2023’ വേദിയിൽ ആവേശമായി മാറി മലയാള സിനിമയിലെ താരങ്ങളും ഗായകരും മലയാളികളുടെ പ്രിയ താരങ്ങളായ സുരേഷ് ഗോപി,അപർണ ബാലമുരളി, ഉണ്ണി മുകുന്ദൻ ,നവ്യനായർ ,യുവ ഗായകരായ കെ എസ് ഹരിശങ്കർ. വിജയ് യേശുദാസ് പ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസ്സി തുടങ്ങി മലയാളികൾ ഏറെ സ്നേഹിക്കുന്ന താരങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കൊപ്പം കോൺക്ലേവിൽ പങ്കെടുത്തത് .
യൂത്ത് കോൺക്ലേവ് എന്ന് പറയുമ്പോൾ നാളെയുടെ ഭാവി എന്ന കോൺസപ്റ്റാണ് ഉള്ളത്. പ്രധാനമന്ത്രിയുടെ കൂടെ വേദി പങ്കിടാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. ഇതുപോലൊരു യൂത്ത് കോൺക്ലേവ് പ്രോത്സാഹിപ്പിക്കുന്നതിലും ഭയങ്കര സന്തോഷമുണ്ട്. വളരെ അത്യാവശ്യമായ കാര്യമാണിതെന്നും സിനിമാ താരവും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി പറഞ്ഞു.
പ്രധാനമന്ത്രിയുടെ കൈ നെഞ്ചോട് ചേർത്ത് പിടിച്ച് ചുംബിച്ചാണ് മലയാളികളുടെ പ്രിയതാരം ഉണ്ണിമുകുന്ദൻ തന്റെ സന്തോഷം പ്രകടിപ്പിച്ചത്. പ്രധാനമന്ത്രി വേദിയിലെത്തുന്നതിനു മുന്നോടിയായി നടി നവ്യ നായരുടെ രംഗപൂജയും സ്റ്റീഫൻ ദേവസിയുടെ സംഗീതപരിപാടിയും വേദിയിൽ അരങ്ങേറി.








