തിരുവനന്തപുരം: സംസ്ഥാനത്ത് കാസർകോടും കണ്ണൂരും ഒഴികെയുള്ള ജില്ലകളിൽ ഇന്ന് ഒറ്റപ്പെട്ട മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും ഇടയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ മലയോരമേഖലകളിൽ പലയിടങ്ങളിലും ശക്തമായ മഴ ലഭിച്ചിരുന്നു.
പാലക്കാട് ജില്ലയിൽ 39 ഡിഗ്രി സെൽഷ്യസ് ചൂടാണ് കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയത്. കോട്ടയം, ആലപ്പുഴ, കൊല്ലം തൃശൂർ ജില്ലകളിലും താപനില സാധാരണയെക്കാൾ രണ്ടു മുതൽ നാലുവരെ ഡിഗ്രി കൂടുതലാണ്. അന്തരീക്ഷ ഈർപ്പം കൂടുതലായതിനാൽ അനുഭവവേദ്യമാകുന്ന താപ ഇൻഡക്്സും ഉയർന്നു നിൽക്കുകയാണെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിരുന്നു.
Discussion about this post