പാലക്കാട്: കൊല്ലങ്കോട് ഫയർ എഞ്ചിൻ അപകടത്തിൽപ്പെട്ടു. പുലർച്ചെ നാലരയോടെയായിരുന്നു സംഭവം. വടക്കഞ്ചേരിയിൽ നിന്നും കൊല്ലങ്കോട്ടേക്ക് പോയ ഫയർ എഞ്ചിനാണ് അപകടത്തിൽപ്പെത്. സംഭവത്തിൽ ആളപായമില്ല.
കൊല്ലങ്കോട് പുലർച്ചെ ചകിരി ഫാക്ടറിയ്ക്ക് തീപിടിച്ചിരുന്നു. ഇത് അണയ്ക്കാനായി പോയത് ആയിരുന്നു ഫയർ എഞ്ചിൻ. ഇതിനിടെ വട്ടേക്കാടുവച്ച് തലകീഴായി മറിയുകയായിരുന്നു. അഞ്ച് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല.
പ്രദേശവാസികളാണ് ഇവരെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചത്. ഫയർ എഞ്ചിൻ വീണതിനെ തുടർന്ന് അതുവഴിയുള്ള ഗതാഗതം ഭാഗീകമായി തടസ്സപ്പെട്ടു. വാഹനം അപകടസ്ഥലത്ത് നിന്ന് മാറ്റിയിട്ടുണ്ട്. മറ്റ് നടപടികൾ പുരോഗമിക്കുകയാണ്.
Discussion about this post