Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഭദ്രമായി പൊതിഞ്ഞ് സൂക്ഷിച്ച നിലയിൽ മണ്ണിനടിയിൽ ആയിരം വർഷം; പെറുവിൽ നിന്നും ഇൻകൻ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി

എണ്ണൂറോ ആയിരത്തി ഇരുന്നൂറോ വർഷങ്ങൾക്ക് മുൻപ് ബലി നൽകപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിർന്നവരുടെയും മമ്മികൾ നേരത്തേ ഇതേ സ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു

by Brave India Desk
Apr 26, 2023, 09:38 pm IST
in International, Science, Culture
Share on Facebook
Tweet
WhatsApp
Telegram

ലിമ: പെറുവിൽ നിന്നും, ഇൻകൻ കാലഘട്ടത്തിന് മുൻപ് ജീവിച്ചിരുന്ന കൗമാരക്കാരിയുടെ മമ്മി കണ്ടെത്തി. ഇതിന് ആയിരം വർഷത്തിൽ കൂടുതൽ പഴക്കമുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഭൂമിക്കടിയിലെ കല്ലറയിൽ, മൺപാത്രങ്ങൾക്കൊപ്പം അടക്കം ചെയ്തിരിക്കുന്ന നിലയിലാണ് മമ്മി കണ്ടെത്തിയത്.

മമ്മിയിൽ ഇപ്പോഴും കേടുകൂടാതെ ഇരിക്കുന്ന ചർമ്മത്തിന്റെയും തലമുടിയുടെയും അവശിഷ്ടങ്ങൾ പരിശോധിച്ചതിൽ നിന്നാണ്, ഇത് ഒരു കൗമാരക്കാരിയുടേതാണ് എന്ന് വ്യക്തമായത്. മമ്മിക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചിരുന്നില്ല എന്ന് ഇത് കണ്ടെത്തിയ കാജമാർക്കില ഗവേഷക വിഭാഗത്തിലെ പുരാവസ്തു ഗവേഷക യോമിര ഹുവാമൻ പറഞ്ഞതായി റോയ്ട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

Stories you may like

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

ആയിരത്തി ഇരുന്നൂറോ ആയിരത്തി ഒരുനൂറോ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന പെൺകുട്ടിയുടേതാണ് മമ്മി. ഇവർ ലിമ സംസ്കാരത്തിലോ ഇക്മ സംസ്മാരത്തിലോ ഉൾപ്പെട്ടിരുന്നവർ ആകാമെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എണ്ണൂറോ ആയിരത്തി ഇരുന്നൂറോ വർഷങ്ങൾക്ക് മുൻപ് ബലി നൽകപ്പെട്ടു എന്ന് വിശ്വസിക്കപ്പെടുന്ന എട്ട് കുട്ടികളുടെയും പന്ത്രണ്ട് മുതിർന്നവരുടെയും മമ്മികൾ നേരത്തേ ഇതേ സ്ഥലത്തിന് സമീപത്ത് നിന്നും കണ്ടെത്തിയിരുന്നു.

വിശാലമായ കാജമാർക്കില സമുച്ചയത്തിൽ നിന്നും നാല് പിരമിഡുകളുടെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആൻഡിയൻ മേഖലയിലെ ചാൻ ചാൻ കഴിഞ്ഞാൽ പെറുവിലെ ഏറ്റവും വലിയ രണ്ടാമത്തെ മൺഇഷ്ടിക നഗരമാണ് കാജമാർക്കില. പ്രാചീന കാലത്തെ ഒരു വ്യവസായ കേന്ദ്രമായിരുന്നു കാജമാർക്കില എന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.

ഏകദേശം 7,000 വർഷങ്ങൾക്ക് മുൻപ് പെറുവിൽ മമ്മികൾ തയ്യാറാക്കിയിരുന്നതായാണ് പഠനങ്ങൾ പറയുന്നത്. ഈജിപ്ഷ്യന്മാർക്കും ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഇന്നത്തെ പെറുവിലും ചിലിയിലും മമ്മികൾ തയ്യാറാക്കിയിരുന്നതായി അമേരിക്കൻ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകർ അഭിപ്രായപ്പെടുന്നു.

കറുപ്പോ ചുവപ്പോ നിറത്തിൽ തയ്യാറാക്കിയിരുന്ന മമ്മികൾക്ക് മുഖംമൂടികൾ വെച്ചിരുന്നു. മരിച്ചയാളുടെ തലയോട്ടിയിൽ കളിമണ്ണ് പൂശുകയും കണ്ണിന്റെയും മൂക്കിന്റെയും വായുടെയും ഭാഗം മൂടുകയും ചെയ്തിരുന്നു.

Tags: peruMummyPre Incan
Share1
Tweet
Send
Share

Latest stories from this section

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

സൗദിയിൽ വീണ്ടും ആക്രമണഭീതി; ഹൂതികളുടെ മിസൈലുകളും ഡ്രോണുകളും തകർത്തു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാനിയൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി യുഎഇ; സർവീസുകൾ അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു

ഇറാൻ യുദ്ധത്തിന് ശേഷം പശ്ചിമേഷ്യയിൽ വൻ നയതന്ത്ര അഴിച്ചുപണിക്ക് ട്രംപ് ഭരണകൂടത്തിന്റെ നീക്കം; ഇസ്രായേൽ-സൗദി സമാധാന കരാറും ലക്ഷ്യം

‘ഇനി ഒരു സമാധാന ചർച്ചയുമില്ല, യുഎസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ നിങ്ങളെ ബോംബിട്ട് തകർക്കും’ ; ഇറാന് മറുപടിയുമായി ട്രംപ്

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies