ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ബസ്തറിൽ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് 50 കിലോ സ്‌ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഐഡിഇ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ റോഡിൽ വലിയ കുഴി രൂപപ്പെട്ടു. 10 അടി ആഴവും 20 അടി വീതിയുമുള്ള ഒരു വലിയ ഗർത്തമാണ് രൂപപ്പെട്ടത്. സമീപത്ത് ഉണ്ടായിരുന്ന മരങ്ങൾ കടപുഴകി വീണു.
ഡിസ്ട്രിക്റ്റ് റിസർവ് ഗാർഡിന്റെ (ഡിആർജി) പോലീസുകാർ വാടകയ്ക്ക് എടുത്ത മിനി വാനിലാണ് യാത്ര ചെയ്തിരുന്നത് എന്നാണ് ഉന്നതവൃത്തങ്ങൾ അറിയിക്കുന്നത്. ബാലിസ്റ്റിക് സുരക്ഷയില്ലാത്ത വാഹനം 20 അടി ഉയരത്തിൽ പൊങ്ങിയാണ് താഴെ വീണത്. വാഹനത്തിന്റെ അവശിഷ്ടങ്ങൾ 150 മീറ്റർ അകലത്തിൽ നിന്നാണ് കണ്ടെത്തിയത്.
പോലീസുകാർ സഞ്ചരിച്ചിരുന്ന വാൻ ലക്ഷ്യമാക്കി കമ്യൂണിസ്റ്റ് ഭീകരർ പത്തിരട്ടി സ്ഫോടകവസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്ന് ടെറിട്ടോറിയൽ ആർമിയുടെ മുൻ മേധാവി മേജർ ജനറൽ അശ്വിനി സിവാച്ച് പറഞ്ഞു. കമ്യൂണിസ്റ്റ് ഭീകര വിരുദ്ധ ഓപ്പറേഷൻ നടത്തി മടങ്ങുന്നതിനിടെയാണ് ഡിആർജി സംഘത്തിന് നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില് 11 പേരാണ് മരിച്ചത്.
Discussion about this post