കോഴിക്കോട്: റെയിൽവേ ട്രാക്കിലെ അറ്റകുറ്റ പണികളെ തുടർന്ന് ട്രെയിനുകൾ റദ്ദാക്കിയത് അക്രമമാണെന്ന് ബിന്ദു അമ്മിണി. സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി ബിന്ദു അമ്മിണി പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ബിന്ദു അമ്മിണിയുടെ പ്രതികരണം.
ഇത് എന്തൊരു അക്രമമാണ്. റദ്ദ് ചെയ്തിരിക്കുന്നതിൽ കൂടുതലും സാധാരണക്കാർ ആശ്രയിക്കുന്ന ട്രെയിനുകൾ ആണ്. പ്രധാനമന്ത്രിയുടെ കേരള സന്ദർശനം കേരളത്തിന് നൽകിയ സമ്മാനം ഇത്ര കടുത്തതായിരിക്കും എന്ന് ആരും ചിന്തിക്കാൻ സാധ്യത ഇല്ല. ശക്തമായ പ്രതിക്ഷേധം രേഖപെടുത്തുന്നു. താത്കാലികമായ നടപടി എന്ന് ചെറിയ പ്രതീക്ഷ- ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.
എറണാകുളം- ഷൊർണൂർ പാതയിൽ ചാലക്കുടി റെയിൽവേ പാലത്തിലെ ഗാർഡുകൾ മാറ്റുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഇതേ തുടർന്നാണ് ട്രെയിനുകൾ റദ്ദാക്കിയത്. ഇന്ന് രാത്രി 10 വരെ ഗാർഡുകൾ മാറ്റുന്ന ജോലികൾ തുടരും. ആറ് ഗാർഡുകളാണ് മാറ്റുന്നത്.












