എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളത് എന്ന് തെളിവുകൾ സഹിതം വെളിപ്പെടുത്തി ബിജെപി വിവരാവകാശ സെൽ കൺവീനർ രാജീവ് കേരളശ്ശേരി. അക്രഡിറ്റഡ് ഏജൻസികൾക്ക് ജോലികൾ, സാധനങ്ങൾ, സേവനങ്ങൾ, പദ്ധതികൾ എന്നിവയുടെ സംഭരണം വിതരണം നടത്തിപ്പ് എന്നിവ കരാർ നൽകുന്നതുമായുള്ള സർക്കാർ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നിട്ടുള്ളതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ച്.
അക്രഡിറ്റഡ് ഏജൻസിക്ക് മതിയായ വൈദഗ്ധ്യം അനിവാര്യമാണ്. എന്നാൽ എ ഐ ക്യാമറകൾ സ്ഥാപിച്ച് പരിചയമില്ലാത്ത കെൽട്രോണിന് കരാർ നൽകിയത് എങ്ങനെയാണ് എന്ന് അദ്ദേഹം ചോദിച്ചു.
ഇത് കൂടാതെ കെൽട്രോൺ മൂന്നാം കക്ഷിയായ എസ്ആർഐടിക്ക് ഉപകരാർ നൽകിയതിലും ക്രമക്കേടുണ്ട്. ഉപകരാർ നൽകുന്നുണ്ടെങ്കിൽ അത് സുതാര്യമായ ബിഡ്ഡിംഗ് വഴി ആവണം. പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയിട്ടാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പ് ആവണം. തുക മൂന്നാം കക്ഷിക്ക് നൽകേണ്ടതും വകുപ്പ് ആയിരിക്കണം. ഇക്കാര്യങ്ങൾ കെൽട്രോൺ – എസ്ആർഐടി ഉപകരാറിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-
അക്രഡിറ്റഡ് ഏജൻസികൾക്ക് ജോലികൾ, സാധനങ്ങൾ, സേവനങ്ങൾ, പദ്ധതികൾ എന്നിവയുടെ സംഭരണം വിതരണം നടത്തിപ്പ് എന്നിവ കരാർ നൽകുന്നതുമായുള്ള സർക്കാർ ഉത്തരവിന്റെ നഗ്‌നമായ ലംഘനമാണ് എ.ഐ ക്യാമറ ഇടപാടിൽ നടന്നിട്ടുള്ളത്.
* കെൽട്രോണിന് കരാർ നൽകിയതിലെ അപാകത ഉപകരണങ്ങൾ വാങ്ങുന്നതിന് അക്രഡിറ്റഡ് ഏജൻസിക്ക് രണ്ടുതരത്തിൽ കരാർ നൽകാം. പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയി പ്രവർത്തിക്കുന്നതിനും സ്വന്തമായി ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനും. അക്രഡിറ്റഡ് ഏജൻസിക്ക് മതിയായ വൈദഗ്ധ്യം അനിവാര്യമാണ്
എ ഐ ക്യാമറകൾ സ്ഥാപിച്ച് പരിചയമില്ലാത്ത കെൽട്രോണിന് കരാർ നൽകിയത് എങ്ങനെയാണ്…?
* കെൽട്രോൺ മൂന്നാം കക്ഷിയായ എസ്ആർഐടിക്ക് ഉപകരാർ നൽകിയതിലും ക്രമക്കേടുണ്ട്. ഉപകരാർ നൽകുന്നുണ്ടെങ്കിൽ അത് സുതാര്യമായ ബിഡ്ഡിംഗ് വഴി ആവണം,
പ്രൊജക്റ്റ് മാനേജ്‌മെന്റ് കൺസൾട്ടന്റ് ആയിട്ടാണ് അക്രഡിറ്റഡ് ഏജൻസി പ്രവർത്തിക്കുന്നതെങ്കിൽ മൂന്നാം കക്ഷിയെ തിരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട വകുപ്പ് ആവണം.തുക മൂന്നാം കക്ഷിക്ക് നൽകേണ്ടതും വകുപ്പ് ആയിരിക്കണം. ഇക്കാര്യങ്ങൾ കെൽട്രോൺ – എസ്ആർഐടി ഉപകരാറിൽ ഉണ്ടായിട്ടില്ല
* കരാറെടുത്ത അക്രഡിറ്റഡ് ഏജൻസി 50% ഉപകരണങ്ങൾ വിതരണം ചെയ്തിരിക്കണം അതല്ല 50% ൽ കൂടുതൽ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുത്.
മേൽസൂചിപ്പിച്ച കാര്യങ്ങളെല്ലാം GO(P) No 118/2018/Fin എന്ന സർക്കാർ ഉത്തരവിൽ ഉണ്ട്.
എ.ഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട് കോടികളുടെ ക്രമക്കേടാണ് ഉണ്ടായിട്ടുള്ളത്.
Discussion about this post