മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന് ഒരു ബോളിവുഡ് നടിയുമായി രഹസ്യ ബന്ധമുണ്ടായിരുന്നതായും ഈ ബന്ധത്തിലുള്ള മകന് ഇപ്പോള്‍ ഇന്ത്യയില്‍ കഴിയുന്നതായും വെളിപ്പെടുത്തല്‍. ബെംഗളൂരുവിലാണ് ദാവൂദിന്റെ മകന് താമസിക്കുന്നതെന്ന് ഡല്‍ഹി മുന്‍ പോലീസ് കമ്മീഷണറും സിബിഐ ജോയന്റ് ഡയറക്ടറുമായിരുന്ന നീരജ് കുമാറിന്റെ ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ‘ഡി ഫോര്‍ ഡോണ്‍’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുള്ളത്.
ബോളിവുഡ് സിനിമകളില്‍ ആര് അഭിനയിക്കണമെന്നതു പോലും ഒരു കാലത്ത് ദാവൂദായിരുന്നു നിശ്ചയിച്ചിരുന്നത്. നിരവധി ബോളീവുഡ് നടിമാരുമായി ബന്ധമുണ്ടായിരുന്ന ദാവൂദ് അതിലൊരാളെയാണ് രഹസ്യമായി വിവാഹം കഴിച്ചത്. ഇവരിലുണ്ടായ മകന് സിനിമാതാരത്തിന്റെ സഹോദരിയോടൊപ്പമാണ് താമസിച്ചിരുന്നതെന്നും പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു.
1993 ല്‍ മുംബൈ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ദാവൂദിന്റെ സംഘാംഗങ്ങളില്‍ നിന്ന് ദാവുദിന്റെ അടുത്ത അനുയായിയെ പറ്റി വിവരങ്ങള്‍ ലഭിച്ചു. അഹമ്മദ് മന്‍സൂര്‍ എന്ന ഇയാളെ പിന്നീട് ഡല്‍ഹിയില്‍ നിന്നും അറസ്റ്റ് ചെയ്തു. ദാവൂദിന്റെ ഹവാല ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന ഇയാള്‍ ദാവുദിന്റെ കുട്ടിക്കാലം മുതലേയുള്ള സുഹൃത്തുമായിരുന്നു. ഇയാളില്‍ നിന്നാണ് ദാവൂദിന്റെ ദുബായിലെ ആഢംബര ജീവിതത്തെ പറ്റിയും ബോളിവുഡുമായുള്ള ബന്ധത്തെപ്പറ്റിയും അറിയുന്നത്- പുസ്തകത്തില്‍ പറയുന്നു.
ഇപ്പോള്‍ നിലവിലില്ലാത്ത ഈസ്റ്റ് വെസ്റ്റ് എയര്‍ലൈന്‍സ് എന്ന ഇന്ത്യയുടെ ആദ്യ സ്വകാര്യ വിമാന കമ്പനിയ്ക്ക് ഡി കമ്പനിയുമായുണ്ടായിരുന്ന ബന്ധവും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. അന്നത്തെ മഹാരാഷ്ട്ര ഊര്‍ജ്ജ മന്ത്രിയുടേയും ഒരു എം.പിയും ഡി കമ്പനിയുടെ ഗുണ്ടകള്‍ക്ക് അഭയമൊരുക്കിയിരുന്നതിനെ പറ്റിയും നീരജ് കുമാറിന്റെ പുസ്തകം പറയുന്നു
Discussion about this post