കൊച്ചി : ദി കേരള സ്‌റ്റോറി എന്ന ചിത്രത്തിനെതിരെ ഇടത് സംഘടനകളുടെ പ്രതിഷേധം കനക്കുന്നതിനിടെ ചോദ്യങ്ങളുമായി യുവമോർച്ച. ഈ സിനിമയെ എന്തിന് ഭയക്കുന്നു എന്ന് യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് ചോദിച്ചു. കാണാതായ പെൺകുട്ടികൾ എവിടെ പോയി എന്ന് ചോദിക്കുന്നതും ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതും എങ്ങനെ വലിയ കുറ്റമാകുമെന്നാണ് അദ്ദേഹം ചോദിക്കുന്നത്.
മലയാളികൾ ഐ എസ് ഐ എസിന്റെ ഭാഗമായിട്ടുണ്ടെന്നും കാണാതായ പെൺകുട്ടികൾ ഐ എസിൽ ചേർന്നെന്നും പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലുള്ള ചേരി തിരിവായി കണക്കാക്കാനാകും. ആവിഷ്‌ക്കാര സ്വാതന്ത്ര്യം എങ്ങനെ ലീഗിന്റെയും കോൺഗ്രസിന്റെയും സിപിഎമ്മിന്റെയും താല്പര്യത്തിനനുസരിച്ചാകുമെന്ന് ചോദിച്ച ഗണേഷ് സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യപെടേണ്ടതല്ലേ എന്നും ആരാഞ്ഞു.
ഭീകരവാദത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് ഡിവൈഎഫ്‌ഐ. ആ മനസ്സ് പ്രബുദ്ധ മലയാളി ഇനിയെങ്കിലും തിരിച്ചറിയണമെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
മലയാളികൾ ഐ എസ് ഐ എസിന്റെ ഭാഗമായിട്ടുണ്ടെന്നും കാണാതായ പെൺകുട്ടികൾ ഐ എസിൽ ചേർന്നെന്നും പറഞ്ഞാൽ അതെങ്ങനെ മതത്തിന്റെ പേരിലെ ചേരി തിരിവാകും ? കാണാതായ പെൺകുട്ടികൾ എവിടെ പോയി എന്ന് ചോദിക്കുന്നതും ലൗ ജിഹാദ് ഉണ്ട് എന്ന് പറയുന്നതും എങ്ങനെ വലിയ കുറ്റമാകും ? ആവിഷ്‌ക്കാര സ്വാതന്ത്ര്യം എങ്ങനെ ലീഗിന്റെയും കോൺഗ്രസിന്റെയും സി പി എം ന്റെയും താല്പര്യത്തിനനുസരിച്ചാകും . ശരിക്കും എന്തിനാണ് The Kerala Story യെ ഭയക്കുന്നത്. സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ചർച്ച ചെയ്യപെടേണ്ടതല്ലേ .. ?
ഇന്നായിരുന്നെങ്കിൽ നിർമ്മാല്യം പോലൊരു സിനിമ സാധ്യമാകുമോ എന്ന് ചോദിക്കുന്നവരുണ്ട്. ? അവർ അറിയണം ഇന്ന് ദി കേരളാ സ്റ്റോറി പോലും പ്രേക്ഷകർക്ക് മുന്നിലെ ആവരുതെന്ന് ആഗ്രഹിക്കുന്നവരുണ്ടെന്ന്. DYFI യുടെ നിലപാട് ഇരട്ടത്താപ്പ് അല്ല , അവർക്ക് ഒരു നിലപാടേയുള്ളൂ … അത് ഭീകരവാദത്തെ അനുകൂലിക്കുന്നത് ആണ് .
ഇങ്ങനെ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന ആ DYFI മനസ്സ് അത് പ്രബുദ്ധ മലയാളി ഇനിയെങ്കിലും തിരിച്ചറിയേണ്ടതാണ് , പ്രീണനമോ ധ്രുവീകരണ ലക്ഷ്യങ്ങളോ ഇല്ലാതെ ഇടതരേയും UDF കാരേയും കാണണമെന്ന് ആഗ്രഹമുണ്ട്.
Discussion about this post