ന്യൂഡൽഹി : ബ്യൂട്ടി പാർലറിൽ പോകാൻ ഭർത്താവ് സമ്മതിക്കാത്തതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ഡൽഹിയിലാണ് സംഭവം. 34 കാരിയായ യുവതിയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ബ്യൂട്ടി പാർലറിൽ പോകാൻ വേണ്ടി ഇവർ ഭർത്താവിനോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ ഭർത്താവ് അനുമതി നൽകിയില്ല. ഈ ദേഷ്യത്തിൽ ഭാര്യ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ഉമാശങ്കർ യാദവ് പറഞ്ഞു.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. കേസിൽ വിശദമായ അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു.
Discussion about this post