കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘങ്ങളെ പിടികൂടാന്‍ സംസ്ഥാനവ്യാപകമായി പോലീസ് നടത്തിയ റെയ്ഡില്‍ പ്രമുഖ മോഡലും ചുംബന സമരത്തിന്റെ സംഘാടകരടക്കം 15 പേര്‍
പിടിയിലായി. ചുംബന സമരത്തിന്‍റെ സംഘാടകരും ദമ്പതികളുമായ രാഹുൽ പശുപാലനും രശ്മി ആർ. നായരും അടക്കമുള്ളവർ പിടിയിലായവരിൽ ഉൾപ്പെടും. സെക്‌സ് റാക്കറ്റുമായി ഇവര്‍ക്കുള്ള ബന്ധം സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
ഇവര്‍ക്ക് പുറമെ കുപ്രസിദ്ധ ഗുണ്ടാത്തലവനും കാസര്‍ക്കോട് സ്വദേശിയുമായ അക്ബറും പിടിയിലായിട്ടുണ്ട്.
അറസ്റ്റിലായവരില്‍ നാലു പേര്‍ സ്ത്രീകളാണ്. ഇതില്‍ സംസ്ഥാനത്തിന് പുറത്ത് നിന്നുള്ളവരുമുണ്ട്. ഇതിനിടെ നെടുമ്പാശ്ശേരിയില്‍ വച്ച് പോലീസിനെ വാഹനമിടിച്ച് കൊലപ്പെടുത്താനും ശ്രമമുണ്ടായി. രണ്ട് സ്ത്രീകളെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇവര്‍ പോലീസിനെ ഇടിച്ചുതെറിപ്പിച്ച് വാഹനം ഓടിച്ചുപോയത്. രണ്ട് പേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് ഡി.ഐ.ജി. എസ്.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ സൈബര്‍ പോലീസിന്റെ സഹായത്തോടെയായിരുന്നു ഓപ്പറേഷന്‍ ബിഗ് ഡാഡി എന്ന് പേരിട്ട പ്രത്യേക റെയ്ഡ്. കൊച്ചു സുന്ദരികള്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്ക് പേജ് തുടങ്ങി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളുടെ ഫോട്ടോകളും അശ്ലീല കഥകളും കമന്റുകളും പോസ്റ്റ് ചെയ്ത ഏഴു പേരെയും പിടികൂടിയിട്ടുണ്ട്.
ഈ പേജ് സൈബര്‍ സെല്ലിന്റെ ആവശ്യപ്രകാരം ഫെയ്‌സ്ബുക്ക് ബ്ലോക്ക് ചെയ്തിരുന്നു. ഇതിനുശേഷം ഇവര്‍ മറ്റൊരു പേജില്‍ വ്യാപാരം ആരംഭിക്കുകയും ചെയ്തിരുന്നു.
ചൊവ്വാഴ്ച ആരംഭിച്ച റെയ്ഡ് ബുധനാഴ്ച രാവിലെയാണ് അവസാനിച്ചത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സൈബര്‍ പോലീസ് സംസ്ഥാനമൊട്ടാകെ റെയ്ഡ് നടത്തിയത്.
കസ്റ്റഡിയിലെടുക്കുന്നതുമായി ബന്ധപ്പെട്ടതെന്ന് പറയുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്
വീഡിയൊ കാണുക-
https://www.youtube.com/watch?v=zUClak8zwVE
Discussion about this post