ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ അരിക്കൊമ്പനെ മയക്കുവെടിവെച്ച് കീഴ്‌പ്പെടുത്തിയെങ്കിലും ദൗത്യം പൂർത്തിയാക്കാനാകാതെ വനം വകുപ്പ്. ആറ് ബൂസ്റ്റർ ഡോസുകൾ ഉപയോഗിച്ചാണ് അരിക്കൊമ്പനെ മയക്കിയത്. തുടർന്ന് അനിമൽ ആംബുലൻസിലേക്ക് കയറ്റാൻ ശ്രമിച്ചെങ്കിലും, അരിക്കൊമ്പൻ വാഹനത്തിലേക്ക് കയറാൻ കൂട്ടാക്കിയിട്ടില്ല. പ്രദേശത്ത് ശക്തമായ കാറ്റും മഴയും ആരംഭിച്ചിട്ടും. ഇത് ദൗത്യത്തിന് വെല്ലുവിളിയായിരിക്കുകയാണ്.
ആറ് മയക്കുവെടികൾ ഉപയോഗിച്ച് അരിക്കൊമ്പനെ മയക്കിയത്. തുടർന്ന് കുങ്കി ആനകളുടെ സഹായത്തോടെ വാഹനത്തിനടുത്ത് എത്തിച്ചു. നാല് കുങ്കുയാനകളാണ് അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റാൻ ശ്രമം നടത്തുന്നത്. എന്നാൽ വീര്യം വിടാത്ത അരിക്കൊമ്പൻ ലോറിയിൽ കയറാതെ കുതറി മാറുകയാണ്. രണ്ട് തവണ തള്ളിക്കയറ്റാൻ ശ്രമിച്ചെങ്കിലും അരിക്കൊമ്പൻ കയറാൻ കൂട്ടാക്കിയില്ല, അതിന് പകരം കുങ്കിയാനകൾക്ക് നേരെ അടുക്കുകയാണ് ചെയ്തത്. അരിക്കൊമ്പൻറെ മുൻ കാലുകൾ വാഹനത്തിനുള്ളിലായിട്ടുണ്ടെന്നും വിവരമുണ്ട്.
അരിക്കൊമ്പന്റെ കണ്ണുകൾ ഇതുവരെ കെട്ടാനായിട്ടില്ല. റോഡിയോ കോളറും ധരിപ്പിച്ചിട്ടില്ല. ഇപ്പോഴും വാഹനത്തിലേക്ക് കയറ്റാനുള്ള ശ്രമം തുടരുകയാണ്. എന്നാൽ കോടമഞ്ഞ് വീണതോടെ പ്രദേശത്ത് നടക്കുന്നതൊന്നും കാണാൻ കഴിയാത്ത സ്ഥിതിയാണ്.
Discussion about this post