ശ്രീനഗർ: ജമ്മു കശ്മീരിൽ പാകിസ്താനിൽ നിന്നും നുഴഞ്ഞു കയറിയ രണ്ട് പേർ പിടിയിൽ. പോലസ് ഗ്രാമവാസികളായ സർദാർ അബ്ദുൾ ഹമീദ്, മകൻ അബ്ബാസ് എന്നിവരെയാണ് ബിഎസ്എഫ് പിടികൂടിയത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
പൂഞ്ചിലെ ഗുൽപൂർ സെക്ടർ വഴിയായിരുന്നു നുഴഞ്ഞു കയറ്റ ശ്രമം. ഇവിടെ ശക്തമായ പട്രോളിംഗ് നടത്തുകയായിരുന്നു ബിഎസ്എഫ്. ഇതിനിടെയാണ് നുഴഞ്ഞു കയറ്റ ശ്രമം ശ്രദ്ധയിൽപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്നും നിയന്ത്രണ രേഖ വഴി പൂഞ്ചിലേക്ക് കടക്കാനായിരുന്നു ഇവരുടെ ശ്രമം. എന്നാൽ ഇതിനിടെ നുഴഞ്ഞ് കയറ്റം ബിഎസ്എഫിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടനെ ഇവരെ പിടികൂടി.
ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഇതുവരെ സംശയിക്കത്തക്ക തരത്തിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ബിഎസ്എഫ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










