കൊച്ചി: വടുതലയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് മരിച്ചതിനെത്തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ ബസിന് തീയിട്ടു. വടുതല സ്വദേശി സൈജി (19) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് 3.30ഓടെ വടുതല പെട്രോള്‍ പമ്പിന് സപീമായിരുന്നു അപകടം നടന്നത്. കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസ് എതിരെ വന്ന ബൈക്കില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സൈജിയുടെ സുഹൃത്തിനെ കൊച്ചിയിലെ ലൂര്‍ദ്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്നയുടന്‍ ബസിന്റെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു.
പോലീസെത്തി ബസ് റോഡിന് വശത്തേക്ക് മാറ്റിയ്ട്ടതിന് ശേഷമാണ് നാട്ടുകാര്‍ ബസിന് തീയിട്ടത്.പിന്നീട് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. ബസിന് സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ബൈക്കും കത്തി നശിച്ചു.മരിച്ചയാളുടെ സുഹൃത്തുക്കളാണ് ബസിന് തീയിട്ടതെന്നാണ് കരുതുന്നത്. സ്ഥലത്ത് പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
Discussion about this post