ചെന്നൈ : തിയേറ്ററിലെത്തി സിനിമ കണ്ട ശേഷം യുവതി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ചെന്നൈ വിമാനത്താവളത്തിനു സമീപം പൊളിച്ചാലൂർ സ്വദേശിനി ഐശ്വര്യ ബാലാജി (33) ആണ് മരിച്ചത്. വിമാനത്താവള കോംപൗണ്ടിൽ പുതുതായി ആരംഭിച്ച എയ്‌റോഹബ് മൾട്ടിപ്ലെക്‌സ് തിയറ്ററിൽ മക്കളോടൊപ്പം സിനിമ കണ്ട ശേഷമാണ് യുവതി ആത്മഹത്യ ചെയ്തത്.
രണ്ട് മക്കളെയും കൂട്ടി സിനിമ കാണാൻ എത്തിയതായിരുന്നു യുവതി. സിനിമ കാണുന്നതിനിടെ ശുചിമുറിയിൽ പോകുകയാണെന്നു മക്കളോടു പറഞ്ഞശേഷം കാർ പാർക്കിങ്ങിന്റെ നാലാം നിലയിൽനിന്നു ചാടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു.
ഒരു മണിക്കൂറിനു ശേഷമാണ് അമ്മയെ തിരഞ്ഞുനടന്ന മക്കളെ പോലീസ് കണ്ടെത്തിയത്. ഐശ്വര്യയ്ക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നെന്നും ചികിത്സ തേടിയിരുന്നെന്നുമാണ് കുടുംബം പറയുന്നത്. ഐശ്വര്യയുടെ ഭർത്താവ് ബാലാജി യുഎസിലാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post