കൊല്ലം: പുനലൂരിൽ നഴ്സിന്റെ മുഖത്ത് ആസിഡ് ഒഴിച്ച ഭർത്താവ് പിടിയിൽ. പുനലൂർ സ്വദേശി വിപിൻ രാജ് ആണ് പിടിയിലായത്. ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ വെട്ടിക്കവല സ്വദേശിനി നീതുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താലൂക്ക് ആശുപത്രിയിൽ ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം. ഇവിടുത്തെ വനിതാ ഹോസ്റ്റലിൽ വച്ചാണ് നീതുവിന് നേരെ ആസിഡ് ആക്രമണം ഉണ്ടായത്. കുട്ടികളുടെ ആധാർ വാങ്ങാൻ എന്ന് പറഞ്ഞാണ് ഇയാൾ ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ച് ഇരുവരും തമ്മിൽ വഴക്കിട്ടു. ഇതിനിടെ വിപിൻ സിറിഞ്ചിലാക്കി കയ്യിൽ കരുതിയിരുന്ന ആസിഡ് നീതുവിന്റെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു.
ഇരുവരും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതേ തുടർന്ന് നീതു ഹോസ്റ്റലിൽ ആയിരുന്നു താമസം.
Discussion about this post