കൊച്ചി : ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ശനിയാഴ്ചയോടെ തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടും. 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദമായി മാറും. ചുഴലിക്കാറ്റിന്റെ ഫലമായി കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴയ്ക്കും സാധ്യതയുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ പെയ്യാനാണ് സാധ്യത.
കർണാടക തീരത്തായുള്ള ന്യൂനമർദപാത്തിയുടെ സ്വാധീന ഫലമായാണ് നിലവിൽ മഴ ലഭിക്കുന്നത്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശമുണ്ട്.
Discussion about this post