സർ, ഒരു അവധി തരുമോ?”: കളക്ടർമാരുടെ ഫേസ്ബുക്ക് പേജുകളിൽ കുട്ടികളുടെയും രക്ഷിതാക്കളുടെയും അപേക്ഷാ പ്രവാഹം
സ്കൂളുകൾ തുറന്നതിന് പിന്നാലെ കാലവർഷം കനത്തതോടെ കേരളത്തിലെ ജില്ലാ കളക്ടർമാരുടെ സോഷ്യൽ മീഡിയ പേജുകളിൽ അവധി ആവശ്യപ്പെട്ടുള്ള കമന്റുകളുടെ പെരുമഴയാണ്. "സ്കൂൾ തുറന്നില്ലേ, ഒരു അവധിയൊക്കെ തായോ ...


























