ലക്‌നൗ : വിദ്യാർത്ഥിനിയെ ശല്യം ചെയ്ത് പോലീസ് കോൺസ്റ്റബിളിനെതിരെ കേസ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. പെൺകുട്ടിയെ ശല്യം ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് നടപടി. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ച ആളുകളാണ് വീഡിയോ പകർത്തിയത്. ഇവർ പോലീസ് ഉദ്യോഗസ്ഥന്റെ പ്രവൃത്തിയെ ചോദ്യം ചെയ്യുകയും ചെയ്തു.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിയെ പോലീസുകാരൻ സ്‌കൂട്ടറിൽ പിന്തുടരുകയായിരുന്നു. കുട്ടിയോട് ഇയാൾ ചോദ്യങ്ങൾ ചോദിക്കുന്നുണ്ടെങ്കിലും വിദ്യാർത്ഥി ഇതൊന്നും ശ്രദ്ധിക്കാതെ ഓടിച്ച് പോകുകയായിരുന്നു. ഇത് കണ്ടുകൊണ്ട് പിന്തുടർന്നെത്തിയ ഇരുചക്രവാഹനത്തിലെ യുവതി പോലീസുകാരനെ പരസ്യമായി ചോദ്യംചെയ്തു. ഇതും വീഡിയോയിൽ കാണാം.
ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് പോലീസുകാരനെതിരെ നടപടിയെടുത്തത്. ഇയാൾക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.








