തിരുവനന്തപുരം : കെൽട്രോണിൽ ആദായനികുതി വകുപ്പ് റെയ്ഡ്. എഐ ക്യാമറകളുമായി ബന്ധപ്പെട്ട ഇടപാടുകളെക്കുറിച്ച് അന്വേഷിക്കാനാണ് ആദായനികുതി വകുപ്പ് മിന്നൽ പരിശോധന നടത്തിയത്. രാവിലെ പത്തേകാലോടെ വെള്ളയമ്പലത്തെ കെൽട്രോൺ ആസ്ഥാനത്തെത്തിയ ഉദ്യോഗസ്ഥ സംഘം അക്കൗണ്ട് വിഭാഗത്തിലെ ഫയലുകൾ പരിശോധിച്ചു.
റെയ്ഡ് ആറ് മണിക്കൂറോളം നേരം നീണ്ടുനിന്നു. ഉപകരാറിലടക്കം നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.
സർക്കാർ വകുപ്പിന് ആവശ്യമായ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങൾ ധനവകുപ്പ് പുറത്തിറക്കിയിരുന്നു. വാങ്ങാനുദ്ദേശിക്കുന്ന ഉപകരണങ്ങളുടെ 50 ശതമാനമെങ്കിലും അക്രഡിറ്റഡ് ഏജൻസിയുടേതായിരിക്കണമെന്നും 50 ശതമാനത്തിലേറെ മൂന്നാം കക്ഷിയിൽ നിന്നാണ് വാങ്ങുന്നതാണെങ്കിൽ അക്രഡിറ്റഡ് ഏജൻസിക്ക് കരാർ നൽകരുതെന്നും ധനവകുപ്പ് നിർദ്ദേശമുണ്ട്. എന്നാൽ ഇത് വകവെക്കാതെ അഞ്ച് ശതമാനം പങ്ക് പോലും ഇല്ലാതെയാണ് കെൽട്രോൺ പദ്ധതി നടപ്പാക്കിയത്.
Discussion about this post