ഗുവാഹട്ടി : പീഡിപ്പിക്കാൻ ശ്രമിച്ച ഇസ്ലാമിക മതപുരോഹിതന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി യുവതി. അസമിലെ മോറിഗോൺ ജില്ലയിലെ ബരാലിമാരി ഗ്രാമത്തിലാണ് സംഭവം. ദാരംഗ് സ്വദേശിയായ ഒസ്മാൻ അലിയുടെ ജനനേന്ദ്രിയമാണ് യുവതി മുറിച്ചുമാറ്റിയത്.
ഒസ്മാൻ അലി തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ ആത്മരക്ഷാർത്ഥം താൻ ആക്രമിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. കുട്ടികളില്ലാത്ത ദമ്പതികളെ സഹായിക്കാനെന്ന് പറഞ്ഞാണ് ഇയാൾ ബരാലിമാരി ഗ്രാമത്തിൽ എത്തിയത്. എന്നാൽ ഇയാൾ യുവതിയെ വീട്ടിൽ കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ യുവതി മൂർച്ചയേറിയ വസ്തു ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചെടുത്തു.
https://twitter.com/SouleFacts/status/1655560349922529280?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1655560349922529280%7Ctwgr%5Ea64c7fce5950020cd4b8b9ea25dea485da392262%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.opindia.com%2F2023%2F05%2Fassam-woman-chops-private-part-of-osman-ali-after-he-tries-to-rape-her%2F
സംഭവത്തിന് പിന്നാലെ ഒസ്മാൻ അലിയെ മോറിഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഗുവാഹത്തി മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലേക്ക് മാറ്റി. വേദനകൊണ്ട് ഇയാൾ അലറിവിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Discussion about this post