ഹരിദ്വാര്‍: പശുവിനെ കൊല്ലുന്നവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. പശുവിനെ കൊല്ലുന്നവരാരായാലും, അവര്‍ ഏതു ജാതി മതവിഭാഗത്തില്‍പ്പെട്ടയാളായാലും രാജ്യത്തിന്റെ വലിയ ശത്രുക്കളാണ്. അവര്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ല- അദ്ദേഹം പറഞ്ഞു.
ഹരിദ്വാറില്‍ ഗോപാഷ്ടമി ചടങ്ങില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഈ പ്രസ്താവന നടത്തിയത്. പശുക്കളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കഴിയുന്നതെല്ലാം ചെയ്യും. ഗോവധത്തിനെതിരെ നിയമം കൊണ്ടുവരാനുള്ള നിര്‍ദേശം സര്‍ക്കാര്‍ പാസ്സാക്കിയിട്ടുണ്ട്. പശുത്തൊഴുത്തുകള്‍ നിര്‍മ്മിക്കാന്‍ സ്ഥലം നല്‍കിയ ഏക സംസ്ഥാനം ഉത്തര്‍ഖണ്ഡാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ നേതാക്കളും പശുവിവാദ പ്രസ്താവനയുമായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്തിന്റെ പ്രസ്താവന.
Discussion about this post