കോഴിക്കോട് : അമ്മയെയും ഒന്നര വയസുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചേമഞ്ചേരി തുവ്വക്കോട് പോസ്റ്റ് ഓഫിസിനു സമീപം മാവിള്ളി വീട്ടിൽ പ്രജിത്തിന്റെ ഭാര്യ ധന്യ (35), മകൾ പ്രാർഥന എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീട്ടിലെ കിണറ്റിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷാ സേനയെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ധന്യയുടെ ഭർത്താവ് പ്രജിത്ത് വർഷങ്ങളായി യുഎഇയിൽ ഹെൽത്ത് സെന്ററിൽ ജോലി ചെയ്ത് വരികയാണ്. പ്രജിത്തിന്റെ അമ്മയ്‌ക്കൊപ്പമാണ് ധന്യയും ചെറിയ മകളും താമസിച്ചിരുന്നത്. മൂത്ത മകൾ കല്യാണി ധന്യയുടെ അമ്മയുടെ വീട്ടിലായിരുന്നു.
ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമായിട്ടില്ല. കൊയിലാണ്ടി പാേലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.











