Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

വ്യക്തികൾക്കും ഇന്ത്യയിൽ കുട്ടികളെ ദത്തെടുക്കാം, നിയമം അനുവദിക്കുന്നുണ്ട്; അതിന് വിവാഹിതരാകണമെന്നില്ല; സ്വവർഗ വിവാഹ ഹർജികളിൽ സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം

by Brave India Desk
May 10, 2023, 06:54 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ന്യൂഡൽഹി: വിവാഹ ബന്ധത്തിന്റെ അടിസ്ഥാനത്തിലല്ലാതെ വ്യക്തികൾക്കും കുട്ടികളെ ദത്തെടുക്കാൻ ഇന്ത്യൻ
നിയമം അനുവദിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. സ്വവർഗവിവാഹത്തിന് നിയമസാധുത നൽകണമെന്ന് ആവശ്യപ്പെടുന്ന
ഹർജികളിൽ വാദം പുരോഗമിക്കുന്നതിനിടെയായിരുന്നു സുപ്രീംകോടതിയുടെ നിർണായക നിരീക്ഷണം. കുട്ടികളെ ദത്തെടുക്കാൻ വിവാഹം കഴിക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.

മാതൃകാ കുടുംബങ്ങൾ അല്ലാത്തവർക്കും അവരുടെ ബയോളജിക്കൽ കുട്ടികൾ ആകാമെന്നത് ഇന്ത്യൻ നിയമം അംഗീകരിക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ ലിംഗവ്യത്യാസം ഒരു പക്ഷെ ഇല്ലാതായേക്കാമെങ്കിലും അമ്മയും മാതൃത്വവും അങ്ങനെയല്ലെന്ന് കേസിൽ ബാലാവകാശ കമ്മീഷൻ നൽകിയ സബ്മിഷനിൽ പരാമർശിച്ചു.

Stories you may like

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കുട്ടിയുടെ ക്ഷേമമായിരിക്കണം പരമമായി സംരക്ഷിക്കപ്പെടേണ്ടതെന്ന് കമ്മീഷൻ ചൂണ്ടിക്കാട്ടി. ദത്തെടുക്കൽ ഒരു മൗലിക അവകാശമല്ലെന്ന് പല കേസുകളിലും കോടതി തന്നെ ആവർത്തിച്ചിട്ടുളളതാണെന്ന കാര്യവും കമ്മീഷൻ ഓർമ്മിപ്പിച്ചു.

വിപരീത ലിംഗത്തിലുളളവർക്ക് സ്വാഭാവികമായി ജനിക്കുന്ന കുട്ടികളുടെ ക്ഷേമം ഉറപ്പിക്കുന്ന ചട്ടക്കൂടാണ് നമ്മുടെ നിയമങ്ങൾക്കുളളതെന്ന് ദേശീയ ബാലാവകാശ കമ്മീഷന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. വിപരീത ലിംഗത്തിലുളളവരുടെ വിവാഹവും സ്വവർഗ്ഗ വിവാഹവും രണ്ട് തരത്തിലാണ് കാണുന്നത് എന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ഈ വാദം കേട്ട ശേഷമായിരുന്നു വിവാഹിതരല്ലാത്തവർക്കും ദത്തെടുക്കാൻ രാജ്യത്തെ നിയമ വ്യവസ്ഥ അനുവദിക്കുന്നുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.

പല കാരണങ്ങൾ കൊണ്ട് ദത്തെടുക്കുന്നതിനെ നമ്മുടെ നിയമം അംഗീകരിക്കുന്നുണ്ടെന്ന് വാദം കേട്ട ശേഷം ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു. ഏത് വ്യക്തിക്കും ഒറ്റയ്ക്കാണെങ്കിലും കുട്ടിയെ ദത്തെടുക്കാം. ഒൻപതാം ദിവസമാണ് സ്വവർഗ വിവാഹത്തിന് നിയമസാധുത തേടിയുളള ഹർജികളിൽ വാദം തുടരുന്നത്. അതേസമയം സ്വർഗ്ഗ വിവാഹത്തിന് നിയമ സാധുത നൽകുന്നതിൽ ആശങ്കയുണ്ടെന്ന് ഇസ്ലാമിക സംഘടനയായ ജാമിയത് ഉൽമ ഐ ഹിന്ദിന് വേണ്ടി ഹാജരായ അഭിഭാഷകൻ കബിൽ സിബൽ അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് ഹർജികളിൽ വാദം കേൾക്കുന്നത്. സ്വവർഗ വിവാഹവുമായി ബന്ധപ്പെട്ട് നേരത്തെയും വാദം കേൾക്കുന്നതിനിടെ കോടതി നിർണായക പരാമർശങ്ങൾ നടത്തിയിരുന്നു. ജസ്റ്റിസുമാരായ എസ്.കെ കൗൾ, എസ്ആർ ഭട്ട്, ഹിമ കോഹ്ലി, പി.എസ് നരസിംഹ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.

Tags: Supreme CourtSame Sex Marriage
Share13
Tweet
Send
Share

Latest stories from this section

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies