ഡല്‍ഹി: പക്വത പഠിക്കാന്‍ രാഹുല്‍ ഗാന്ധി യോഗാ ഗുരു ബാബാ രാംദേവിന്റെ ആശ്രമം സന്ദര്‍ശിക്കണമെന്ന് ബി.ജെ.പി നേതാവും കേന്ദ്ര മന്ത്രിയുമായ മുക്താര്‍ അബ്ബാസ് നഖ്വി. തനിക്കും കുടുംബാംഗങ്ങള്‍ക്കുമെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞതിന് പിന്നാലെയാണ് നഖ്വിയുടെ പ്രസ്താവന.
കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ചുള്ള ചരിത്രം സോണിയ ഗാന്ധി രാഹുലിനെ പഠിപ്പിക്കണമെന്നും നഖ്വി പറഞ്ഞു. തനിക്കെതിരെ വ്യത്യസ്ത ആരോപണങ്ങള്‍ നിലവിലുണ്ട്്. പ്രധാനമന്ത്രിയ്ക്ക് പല ഏജന്‍സികളുണ്ട്.
തനിക്കെതിരെ അന്വേഷണം നടത്തണമെന്നും കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രാഹുല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാഹുല്‍ ഗാന്ധിയ്ക്ക ബ്രിട്ടീഷ് പൗരത്വവുമുണ്ടെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി ആരോപിച്ചിരുന്നു.
Discussion about this post